
എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ പ്രകാശനം ചെയ്തു. KSRTC കാസർഗോഡ് ഡിപ്പോയിലെ ജീവനക്കാരുടെയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാട്സ് ആപ് കൂട്ടായ്മയായ ‘വായനശാല’യുടെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം ചെയ്തു
എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ പ്രകാശനം ചെയ്തു.
KSRTC കാസർഗോഡ് ഡിപ്പോയിലെ ജീവനക്കാരുടെയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാട്സ് ആപ് കൂട്ടായ്മയായ ‘വായനശാല’യുടെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം ചെയ്തു
r. എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ എന്നു പേരിട്ടിരിക്കുന്ന മാഗസിൻ KSRTC ഡയറക്ടർ ബോർഡ് അംഗം ടി.കെ രാജൻ, മുൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ബി.കെ സുകുമാരന് നൽകി പ്രകാശനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായ ഡോ: വിനോദ് കുമാർ പെരുമ്പള പുസ്തക പരിചയം നടത്തി.കാസർഗോഡ് വരദരാജ പൈ ഹാളിൽ വെച്ച് കൊവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിച്ച ചടങ്ങിൽ പി.വി രതീശൻ അധ്യക്ഷനായിരുന്നു.ചടങ്ങിൽ ശ്രീ എം.വി കുഞ്ഞിരാമൻ, ടി പത്മനാഭൻ നായർ, സുജീഷ് പിലിക്കോട് എന്നിവർ സംസാരിച്ചു. സുരേഷ് പയ്യങ്ങാനം സ്വാഗതവും, പത്മരാജ് എരവിൽ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market