ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പയർ കൃഷി ആരംഭിച്ചു.
ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പയർ കൃഷി ആരംഭിച്ചു.
ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പയർ കൃഷി ആരംഭിച്ചു.
രാവണേശ്വരം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റി പയർ കൃഷി ആരംഭിച്ചു. രാവണേശ്വരം തെക്കേ പള്ളത്തെ ഒരു ഏക്കർ സ്ഥലത്ത് ഏകദേശം 15 കിലോ പയർ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഇതിൽ നിന്നും ഏകദേശം വിളവെടുപ്പ് സമയമാ കുമ്പോൾ 5 മുതൽ 6 കി ന്റലോളം വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പയർ കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് നിർവഹിച്ചു. വി. സൗമിനി അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ ചിത്താരി വില്ലേജ് സെക്രട്ടറി ഷനി ൽകുമാർ വേലാശ്വരം, പ്രസിഡണ്ട് അനീഷ് രാമഗിരി, സി.പി.ഐ.എം തെക്കേപ്പള്ളം ബ്രാഞ്ച് സെക്രട്ടറി വി.മാധവൻ, സി.ഐ.ടി.യു ചിത്താരി ഡിവിഷൻ പ്രസിഡണ്ട് എസ് ശശി, നിർമ്മാണ തൊഴിലാളി യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് എം. വി. രവീന്ദ്രൻ, രാഹുൽ രാജ്.എസ് തുടങ്ങിയവർ സംസാരിച്ചു. പയർ കൃഷിയുടെ വിളവെടുപ്പി ലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് നിർധന വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ നിർവഹിക്കാനാണ് ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റ് ഭാരവാഹികളുടെ തീരുമാനം.ഇതിന് മുൻപ് കപ്പ കൃഷി നടത്തി അതിൽ നിന്നും ലഭിച്ച ആദായം ഉപയോഗിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണുകൾ കൈമാറിയിട്ടുണ്ട് ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റ് കമ്മിറ്റി.