തുടർച്ചയായ രണ്ടാം വർഷത്തിലും നൂറുമേനി വിളവ് കൊയ്ത് പള്ളിക്കര സർവീസ് സഹകരണ ബാങ്ക്. വിളവെടുപ്പ് ഉത്സവം നടന്നു.
തുടർച്ചയായ രണ്ടാം വർഷത്തിലും നൂറുമേനി വിളവ് കൊയ്ത് പള്ളിക്കര സർവീസ് സഹകരണ ബാങ്ക്. വിളവെടുപ്പ് ഉത്സവം നടന്നു.
പള്ളിക്കര : പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് 24 കൊല്ലമായി തരിശിട്ട 5 ഏക്കർ പാടത്ത് നെൽകൃഷി ചെയ്തു വിളവെടുത്ത് നൂറ് മേനി കൊയ്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ബേക്കൽ ബീച്ച് പാർക്കിന് സമീപം റെയിൽവേ പാതയ്ക്ക് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്ത പാടത്താണ് ഭൂവുടമകളുടെ സമ്മതപ്രകാരം നെൽകൃഷി ചെയ്ത് നല്ല വിളവ് നേടിയിരിക്കുന്നത്. ബാങ്കിന്റെ തന്നെ നേരിട്ടുള്ള മേൽനോട്ട പ്രകാരം നെല്ലിനങ്ങളായ ജയ, നവരത്ന, ജ്യോതി എന്നീ നെൽവിത്തിനങ്ങൾ ഉപയോഗിച്ചാണ് വിത്ത് പാകി മുളപ്പിച്ച എടുത്തു ഞാറുകൾ തയ്യാറാക്കി കൃഷിക്ക് ഉപയോഗിച്ചത്. കോവിഡ് പ്രതിസന്ധി മൂലം തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലത്ത് ബേക്കൽ ബീച്ച് പാർക്ക് തൊഴിലാളികളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ബാങ്ക് ഭരണസമിതി, ജീവനക്കാരുടെയും പള്ളിക്കര പഞ്ചായത്ത്, കൃഷിഭവന്റെയും പൂർണ സഹകരണത്തോടെയാണ് കൃഷിക്കാവശ്യമായ പദ്ധതികൾ തയ്യാറാക്കിയത്. കഴിഞ്ഞവർഷം റെയിൽവേ പാളത്തിന് കിഴക്കുവശം ഉള്ള പാടത്ത് കൃഷി ചെയ്തു ബാങ്കിന് നല്ല വിളവ് ലഭിച്ചിരുന്നു. ഇപ്രാവശ്യം ഏകദേശം 4000 കിലോ നെല്ല് ലഭിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ പ്രത്യാശ. വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷനായി. ജില്ലാ കൃഷി ഓഫീസർ ആർ. വീണാറാണി മുഖ്യാതിഥിയായിരുന്നു. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. രവിവർമ്മൻ, പള്ളിക്കര കൃഷിഓഫീസർ വേണുഗോപാലൻ, പഞ്ചായത്ത് മെമ്പർമാരായ പി. അബ്ബാസ്, കെ. അനിത, കൺസ്യൂമർ സൊസൈറ്റി പ്രസിഡണ്ട് പി.കെ. അബ്ദുല്ല, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഹസൈനാർ കണ്ടത്തിൽ, എം. ഹസീന,
ടി. സുധാകരൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വി.കരുണാകരൻ, സെക്രട്ടറി കെ.പുഷ്പരാക്ഷൻ, പള്ളിക്കര കൃഷി അസിസ്റ്റന്റ് എ.വി. മധു, കെ.സി. ഇ യു.ഉദുമ ഏരിയാ സെക്രട്ടറി വി.രാജേന്ദ്രൻ, പി. പ്രഭാകരൻ, കെ. സി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Attachments ഏരിയ