
ഹോസ്ദുർഗ് ഉപജില്ല ഹെഡ്മാസ്റ്റർ ഫോറം യാത്രയയപ്പ് ’23 നളന്ദ റിസോർട്ടിൽ നടന്നു.
ഹോസ്ദുർഗ് ഉപജില്ല ഹെഡ്മാസ്റ്റർ ഫോറം യാത്രയയപ്പ് ’23 നളന്ദ റിസോർട്ടിൽ നടന്നു.
ഹോസ്ദുർഗ് : മലയോര തീരദേശങ്ങൾ അതിരി ടുന്ന ഹോസ്ദുർഗ് ഉപജില്ലയിലെ ഹെഡ്മാസ്റ്റർ മാർക്കുള്ള യാത്രയയപ്പ് നളന്ദ റിസോർട്ടിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ. വി. രാജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹോസ്ദുർഗ് AEO സൂപ്രണ്ട് ജയശ്രീ. പി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശാന്ത. ടി.വി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കേരള സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം വിശിഷ്ടാതിഥിയായിരുന്നു. ഹോസ്ദുർഗ് BPCരാജേഷ് മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി അജിത ടീച്ചർ ,BPC ഇൻ ചാർജ് വിജയലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. അഹമ്മദ് ശരീഫ് കുരിക്കൾ , രാമചന്ദ്രൻ. കെ, ജോണി ടി. ജെ, വിജയമ്മ പി.സി, ഗോപി. വി, വത്സല.കെ, ദിനേശ് കുമാർ. ടി, സത്യൻ ജോസഫ് , ഗിരിജ പി.വി, ഉണ്ണികൃഷ്ണൻ എം.വി, രാമചന്ദ്രൻ.സി, പ്രസന്ന കെ.എൻ, സരസ്വതി. സി. വി, ലീല വാഴക്കോടൻ, പത്മിനി. കെ, ഷൈനി ജോസഫ്, അജിത് കുമാർ. ആർ, ഗീത.കെ, നാരായണൻ കെ. വി, എന്നിവർ മറുപടി പ്രസംഗം നടത്തി. ജോയിൻ കൺവീനർ ഗോപി.പി നന്ദി പ്രകാശിപ്പിച്ചു.