മുഴുവൻ എൽ.ഐ.സി ഏജന്റ് മാർക്കും 10,000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക : എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
മുഴുവൻ എൽ.ഐ.സി ഏജന്റ് മാർക്കും 10,000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക :
എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
കാഞ്ഞങ്ങാട് : 60 വയസ് കഴിഞ്ഞ എൽ.ഐ.സി. ഏജൻറുമാർക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക, പോളിസി ബോണ്ട് വിതരണം എൽ.ഐ.സി. നേരിട്ട് നടത്തുക, പോളിസി ഉടമകളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ പിൻവലിക്കുക തുടങ്ങി 7 ഓളം ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി.ഏജന്റ്സ് ഫെഡറേഷൻ ദേശീയ കമ്മിറ്റിയുടെ അഹ്വാന പ്രകാരം എൽ.ഐ.സി കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഡിവിഷനൽ വൈസ് പ്രസിഡണ്ട് എ.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ടി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ നേതാക്കളായ വി.എം.ജോസഫ്, ടി.വി.ബാലകൃഷ്ണൻ, ജനാർദ്ദനൻ നായർ, കെ.മോഹൻകുമാർ, സുകുമാരൻ പൂച്ചക്കാട്, കെ.കെ.ഡോമി, പി.എം.അഗസ്റ്റിൻ, സി. തങ്കമണി എം.കെ.പ്രേംകുമാർ ,എം. പ്രദീപ്കുമാർ, സി.വി. ഇന്ദിര, ശാന്തകുമാരി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മേഴ്സി ജോർജ് സ്വാഗതവും ബ്രാഞ്ച് വൈസ് പ്രസിഡണ്ട് പി.വി.രാജേഷ് നന്ദിയും പറഞ്ഞു.