ജുലൈ 15 ൻ്റ ജില്ലാ മാർച്ച് വിജയിപ്പിക്കുക

ജുലൈ 15 ൻ്റ ജില്ലാ മാർച്ച് വിജയിപ്പിക്കുക

കാസർഗോഡ്: കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക , കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക , കേരള സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് ഉയർത്തി പിടിച്ച് ജൂലൈ 15 ന് നടക്കുന്ന ജില്ലാ മാർച്ച് വിജയിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു. കാസർഗോഡ് കെഎസ് ടി.എ ഭവനിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ചർച്ചകൾക്ക് മറുപടി നൽകി സംസാരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ദിലീപ് കുമാർ, സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് സംസാരിച്ചു. കെ.വി രാജേഷ് , വി.കെ.ബാലാമണി , വിഷ്ണു പാല , സുനിൽകുമാർ , കെ.ലളിത ,കെ ജി പ്രതീഷ് ,പി.ശ്രീകല എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് യു ശ്യാമഭട്ട് അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും ട്രഷറർ എം.ഇ. ചന്ദ്രാംഗദൻ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close