പള്ളിക്കര ബീച്ചിൽ ചിത്രകാര സംഗമം നടത്തി

*പള്ളിക്കര ബീച്ചിൽ ചിത്രകാര സംഗമം നടത്തി*

പള്ളിക്കര: പള്ളിക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ 100-ാം വാർഷികാഘോഷത്തിന്റെ പ്രചരണാർഥം കാസർഗോഡ് ജില്ലാ ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോട് കൂടി പളളിക്കര ബീച്ചിൽ ചിത്രകാര സംഗമം നടത്തി. 30 ലധികം കലാകാരൻമാർ പരിപാടിയിൽ പങ്കെടുത്തു. വരച്ച ചിത്രങ്ങൾ ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ പ്രദർശനവും വിൽപ്പന നടത്തും.

ഉദ്ഘാടന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ പ്രമുഖ ചിത്രകാരൻ മധു നീലേശ്വരത്തിന് ക്യാൻവാസ് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ പനയാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.രവിവർമ്മൻ, രാഘവൻ വെളുത്തോളി, സുകുമാരൻ പൂച്ചക്കാട്, വരദാ നാരായണൻ, സുരേശൻ പള്ളിക്കര, വി.കെ.അനിത, പുഷ്ക്കരാക്ഷൻ, ഹസൈനാർ പള്ളിപ്പുഴ, സുധാകരൻ പളളിക്കര, കുമാരൻ പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.

ക്യാമ്പിന് ചിത്രകാരൻമാരായ ഇ.വി.അശോകൻ, വിനോദ് ശില്പി, ബാലൻ സൗത്ത്, ഹർഷ ദിനേശൻ, സന്തോഷ് പളളിക്കര, പ്രഭാകരൻ അശ്വതി, ജേസി ജനൻ, രജീഷ് റോഷ്, പ്രമോദ് ദർശന, സത്യരാജ് തുടങ്ങി പ്രമുഖ കലാകാരൻമാർ നേതൃത്വം നൽകി.
വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണിക്ക് ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ മാപ്പിള പാട്ട് ബീച്ചിൽ ഉണ്ടായിരിക്കുന്നതാണ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close