
ഉണർവ് 2023 മെഗാ ക്വിസിന് തുടക്കമായി* . ഹോസ്ദുർഗ്ഗ് ബി ആർ സി യുടെനേതൃത്വത്തിൽ ഉപജില്ലയിലെ എൽപി , യുപി ,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി കുട്ടികൾക്കായി നടത്തുന്ന ഉണർവ് – 2023 ക്വിസ്സിന് ബുധനാഴ്ച സ്കൂളുകളിൽ തുടക്കമായി
*ഉണർവ് 2023 മെഗാ ക്വിസിന് തുടക്കമായി* .
ഹോസ്ദുർഗ്ഗ് ബി ആർ സി യുടെനേതൃത്വത്തിൽ ഉപജില്ലയിലെ എൽപി , യുപി ,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി കുട്ടികൾക്കായി നടത്തുന്ന ഉണർവ് – 2023 ക്വിസ്സിന് ബുധനാഴ്ച സ്കൂളുകളിൽ തുടക്കമായി
.ജൂൺ മാസത്തിൽ ആരംഭിച്ച് ആഗസ്റ്റ് മാസം അവസാനിക്കുന്ന രീതിയിലാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ മാസവും എല്ലാ ബുധനാഴ്ചയും ക്ലാസ് തല ക്വിസ് മത്സരം നടത്തുകയും ,അതിൽ വിജയികൾ ആകുന്നവരെ ഉൾപ്പെടുത്തി മാസാവസാനം സ്കൂൾതല ക്വിസ് മത്സരം നടക്കും. സ്കൂൾതലത്തിൽ വിജയികളാകുന്ന കുട്ടികൾക്ക് ബിആർസിതലത്തിലും , ജൂൺ 1ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് 25ന് മെഗാ ക്വിസ് മത്സരം നടക്കും. ഉണർവ് – 2023 എന്ന് പേരിട്ടിരിക്കുന്ന ക്വിസ് മത്സരത്തിന്റെ ആദ്യ സ്കൂൾതല മത്സരം ഇന്ന് ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ആരംഭിച്ചു. ക്വിസ്സിന്റെ ബി ആർ സി തല ഉദ്ഘാടനം ജി യു പി എസ് പൂത്തക്കാലിൽ ഉച്ചയ്ക്ക് 1 30ന് നടന്നു.മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു.ഹോസ്റ്റർക്ക് ബിപിസി ഡോ. രാജേഷ് കെ.വി , ട്രെയിനർ ശ്രീമതി വിജയലക്ഷ്മി കെ പി , സി ആർ സി കോഡിനേറ്റർമാർ , സ്കൂൾ എച്ച് എം, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.