കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ,മത തീവ്രനിലപാടുകൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെ.എസ്.ടി.എ

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ,മത തീവ്രനിലപാടുകൾക്കെതിരെ നടക്കുന്ന
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെ.എസ്.ടി.എ


പിലിക്കോട്: കേന്ദ്ര സർക്കാർ തുടരുന്ന ജന വിരുദ്ധ, കോർപ്പറേറ്റ് വത്കരണ, മത തീവ്ര, തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ എസ് ടി എ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.നവകേരള സൃഷ്ടിക്കായി അണിചേരുക, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക, പാഠ്യപദ്ധതി പരിഷ്ക്കരണം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വൊക്കേഷണൽ ഹയർ സെക്കൻ്ററി മേഖലയിലെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ എസ് ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാന സെക്രട്ടറി ബി സുരേഷ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ എം ഷാജഹാൻ, കെ രാഘവൻ, സി എം മീനാകുമാരി, സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് എൻ കെ ലസിത, ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ, പ്രസിഡണ്ട് എ ആർ വിജയകുമാർ, ടി പ്രകാശൻ, എം ഇ ചന്ദ്രാംഗദൻ, കെ വി രാജേഷ്, പി മാധവൻ എന്നിവർ സംസാരിച്ചു. സാംസ്ക്കാരി സമ്മേളനത്തിൽ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി.യു.ശ്യാം ഭട്ട് അധ്യക്ഷത വഹിച്ചു.പി.രവീന്ദ്രൻ സ്വാഗതവും ബി.വിഷ്ണുബാല നന്ദിയും പറഞ്ഞു.

1. കെ.എസ്.ടി.എ.ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ സംസാരിക്കുന്നു.

2. ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close