24 Frame globel excellency filim Award 2020/21 ചെറുകഥാ പുരസ്ക്കാരം ശ്രീ സതീശൻ പനക്കൂലിന്.
24 Frame globel excellency filim Award 2020/21 ചെറുകഥാ പുരസ്ക്കാരം ശ്രീ സതീശൻ പനക്കൂലിന്.
സിനിമ, കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ മികവിനാണ് ഈ പുരസ്ക്കാരം നല്കുന്നത്…..
27/12 ന് കോഴിക്കോട് നടന്ന പത്ര സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത് .
ഹൃദയസ്പർശിയായ ഇതിവൃത്തവും സംഭാഷണങ്ങളും കൊണ്ട് ധന്യമായ പുസ്തകം അന്യം നിന്നുപോയ ഒരു ഭാഷയുടെ പുനർജ്ജനിക്ക് സാധ്യതയൊരുക്കിയതിലാണ് പനക്കൂൽ പയമകൾ അവാർഡിനർഹമായതെന്ന് ചെയർമാൻ അറിയിച്ചു . കോവിഡിൻ്റെ ഭീകരാന്തരീക്ഷത്തിലും പത്താം നാളിൽ രണ്ടാം പതിപ്പിറക്കിയിരുന്നു . ഡിസംമ്പർ ബുക്സ് പയ്യന്നൂർ പ്രസിദ്ധീകരിച്ച് ഫിബ്രുവരിയിൽ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകമേളയിൽ ശ്രീ അംബികാസുതൻ മാങ്ങാടാണ് പനക്കൂൽ പയമ പ്രകാശനം ചെയ്തത് . തികച്ചും കാസർഗോഡിൻ്റെ പ്രാദേശിക ഭാഷയിൽ മാത്രം എഴുതപ്പെട്ട പനക്കൂൽ പയമക്കുള്ള ഈ അവാർഡ് അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്ന തനത് ഭാഷയ്ക്കുള്ള അംഗീകാരം തന്നെയാണ്
മികച്ച നടനായി ജയസൂര്യയും
( വെള്ളം) , നടി നിമിഷ സഞ്ജയൻ (ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , മാലിക് ) തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് ഫിബ്രുവരി 14 കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്യുകയെന്ന് Frame 24 ചെയർമാൻ അറിയിച്ചു