കാലവർഷത്തിൽകൃഷി നാശം സംഭവിച്ച കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണം. കേരള കർഷക സംഘം ചിത്താരി മേഖല സമ്മേളനം
കാലവർഷത്തിൽകൃഷി നാശം സംഭവിച്ച കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണം. കേരള കർഷക സംഘം ചിത്താരി മേഖല സമ്മേളനം
സി. കുഞ്ഞിക്കണ്ണൻ ബേബി, രാജമണി, ഓമന. വി എന്നിവരെ കെ. കുഞ്ഞിരാമൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു കെ. വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എ ഗംഗാധരൻ അനുശോചന പ്രമേയവും പി രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. കർഷകസംഘം ഏരിയ പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ ഏരിയ വൈസ്പ്രസിഡന്റ് കെ. രാജേന്ദ്രൻ,ഏരിയ ജോയിന്റ് സെക്രട്ടറി പി. രാധാകൃഷ്ണൻ നിർമാണതൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. കൃഷ്ണൻ.എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി കാര്യമ്പു സ്വാഗതവും കെ.അനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ, എ. ഗംഗാധരൻ ( സെക്രട്ടറി),
ലക്ഷ്മി, രാജു രാമഗിരി ( ജോയിന്റ് സെക്രട്ടറിമാർ ),
ബി. മാധവൻ (പ്രസിഡന്റ് )
എ.മുത്തു, ടി വിജയൻ ( വൈസ് പ്രസിഡന്റ്മാർ),
കെ.വി.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.