വർത്തമാനകാലത്ത് മാനുഷിക മൂല്യങ്ങൾ കൈ മോശം വരാതെ സൂക്ഷിക്കാൻ നാമെല്ലാം ബാധ്യസ്ഥരാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ .

വർത്തമാനകാലത്ത് മാനുഷിക മൂല്യങ്ങൾ കൈ മോശം വരാതെ സൂക്ഷിക്കാൻ നാമെല്ലാം ബാധ്യസ്ഥരാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ .

ഡോ.അംബികാസുതൻ മാങ്ങാടിൻ്റെ കാരക്കുളിയൻ പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യവും സംസ്കാരവും ഇഴചേർന്ന് ബന്ധപ്പെട്ടുകിടക്കുകയാണെന്നും പഴമയുടെ നൻമകൾ പലതും കാലത്തിൻ്റെ കുത്തൊഴുക്കിൽ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
മേൽ ബാര വടക്കെ വീട് പേറയിൽ തറവാട്ടിൽ തെയ്യം കെട്ടിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പേറയിൽ ശ്രീധരൻ നായർ മണ്ണ്യം അധ്യക്ഷനായി.
തെയ്യം കലാകാരൻ കൃഷ്ണൻ പണിക്കർ പുസ്തകം ഏറ്റുവാങ്ങി.
പേറയിൽ തറവാടിനു വേണ്ടി യു.എ.ഇ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വടക്കില്ലം ഓഡിറ്റോറിയത്തിൻ്റെ സമർപ്പണം അംബികാസുതൻ മാങ്ങാടും പ്രൊഫ.ഇ.കുഞ്ഞികൃഷ്ണനും ചേർന്ന് നിർവഹിച്ചു.
പ്രൊഫ.ഇ കുഞ്ഞികൃഷ്ണൻ മുതിരവളപ്പ്,
വി.നാരായണൻ നായർ,
ക്യാപ്റ്റൻ ദാമോദരൻ നായർ മൂലയിൽ,
വേണു പാലക്കാൽ,
വാർഡ് മെമ്പർ സുനിൽ കുമാർ മൂലയിൽ,
വിനോദ് ആലന്തട്ട,
നബിൻ ഒടയംചാൽ,
സുരേഷ് ബാബു മാങ്ങാട്,
മാധവൻ നായർ മീത്തൽ മാങ്ങാട്,
രവീന്ദ്രൻ നായർ പി എന്നിവർ സംസാരിച്ചു.
ജയചന്ദ്രൻ പി.മുക്കിൾ സ്വാഗതവും
സുരേഷൻ പേറയിൽ നന്ദിയും പറഞ്ഞു.
ഓടക്കുഴൽ അവാർഡ് ജേതാവ് അംബികാസുതൻ മാങ്ങിനെ തറവാട് കമ്മിറ്റിയും യു.എ.ഇ കമ്മിറ്റിയും ചേർന്ന് ആഭരിച്ചു.
അംബികാസുതൻ മാങ്ങാട് മറുപടി പ്രസംഗം നടത്തി.
മധു ബേഡകത്തിൻ്റെ ഏകാംഗ നാടകം മരണ മൊഴി അരങ്ങേറി.
മാതൃസമിതിയുടെ തിരുവാതിരയും മേൽ ബാര കോൽക്കളി സംഘത്തിൻ്റെ കോൽക്കളിയും ഉണ്ടായിരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close