ജലജ* *ടീച്ചർ* *സഹായ* *നിധിയിലേക്ക്* *KSTA* *തുക* *കൈമാറി*
*ജലജ* *ടീച്ചർ* *സഹായ* *നിധിയിലേക്ക്* *KSTA* *തുക* *കൈമാറി*
പെരിയ: വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്ത് ചികിത്സയിലുള്ള പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക കെ. ജലജ ടീച്ചറെ സഹായിക്കുന്നതിനായി കെ.എസ്.ടി.എ ബേക്കൽ ഉപജില്ലാ കമ്മറ്റി അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. ബേക്കൽ സബ്ജില്ലാ സെക്രട്ടറി പി.കുഞ്ഞിരാമൻ സ്കൂൾ പ്രധാനാധ്യാപകൻ പി.ബാലചന്ദ്രൻ നായർക്കാണ് തുക കൈമാറിയത്. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ബാലാമണി, ജോ സെക്രട്ടറി കെ. ശോഭ ,ജില്ലാ എക്സി അംഗം എം. രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സി. അംഗങ്ങളായ കെ.ശ്രീധരൻ , കെ.വി.ദാമോദരൻ, സബ് ജില്ലാ പ്രസിഡന്റ് പ്രവീണ കെ.വി , ട്രഷറർ മധുസൂദനൻ ടി, സതി കെവി , ഹരിപ്രിയ വി.എം, നന്ദികേശൻ പിവി ,ബ്രാഞ്ച് സെക്രട്ടറി ദിവാകരൻ എം , രാജീവൻ പി ,പി ടി എ അംഗങ്ങളായ അബ്ദുൾ ലത്തീഫ്, ഭരതൻ , ശശി തോക്കാനം തുടങ്ങിയവർ സംബന്ധിച്ചു.