കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം 2021 ജനുവരി 3 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര മണ്ഡപത്തില്‍ നടന്നു. മേഖലാ മുഖ്യ രക്ഷാധികാരി ശ്രീ പുല്ലൂര്‍ ബാലകൃഷ്ണ മാരാര്‍ ദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം 2021 ജനുവരി 3 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര മണ്ഡപത്തില്‍ നടന്നു. മേഖലാ മുഖ്യ രക്ഷാധികാരി ശ്രീ പുല്ലൂര്‍ ബാലകൃഷ്ണ മാരാര്‍ ദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

and ശ്രീ രാജീവ് ഹരിപുരം സോപാന സംഗീതം അവതരിപ്പിച്ചു. തുടര്‍ന്ന് മേഖലാ സെക്രട്ടറി ശ്രീ ബിജു മഡിയന്‍ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് ശ്രീ ഗോവിന്ദ പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ രാജേഷ് കക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വാദ്യരത്‌നം ശ്രീ മഡിയന്‍ രാധാകൃഷ്ണമാരാര്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ മുഖ്യഭാഷണം നടത്തി. മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം ട്രസ്റ്റി ശ്രീ.പി.ബാലചന്ദ്രന്‍ നായര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മേഖലാ ട്രഷറര്‍ രതീഷ് പുല്ലൂര്‍ നന്ദി പറഞ്ഞു.
ചടങ്ങില്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ ശ്രീ മടിക്കൈ ഉണ്ണികൃഷ്ണമാരാരെ ഉപഹാരം നല്‍കി ആദരിക്കുകയും, അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കക്കാട്ട് രാജേഷ് മാസ്റ്ററെ അനുമോദിക്കുകയും ചെയ്തു.
അക്കാദമി അംഗങ്ങളായ ക്ഷേത്രവാദ്യകലാകാരന്‍മാര്‍ക്ക് ചടങ്ങില്‍ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു. മുതിര്‍ന്ന വാദ്യകലാകാരന്‍ ശ്രീ പുല്ലൂര്‍ കുഞ്ഞിരാമമാരാര്‍ ആദ്യ ഐഡി കാര്‍ഡ് ഏറ്റുവാങ്ങി.
തുടര്‍ന്ന് ജില്ലാ സെക്രട്ടറി സംഘടനാ റിപ്പോര്‍ട്ടും, മേഖലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വാര്‍ഷിക വരവ്-ചെലവ് കണക്ക് അംഗീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ശ്രീ രഞ്ജു മാരാര്‍ മേഖലാ കമ്മിറ്റി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് 13 എക്‌സിക്യുട്ടീവ് അംഗങ്ങളുള്ള കാഞ്ഞങ്ങാട് മേഖലയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി:
ശ്രീ പുല്ലൂര്‍ ബാലകൃഷ്ണമാരാര്‍

ഭാരവാഹികള്‍:

രഞ്ജു മാരാര്‍ – (പ്രസിഡന്റ്)
സുരേഷ് ബാബു നെല്ലിത്തോട് – (വൈസ് പ്രസിഡന്റ്)
രാജീവ് ഹരിപുരം- (സെക്രട്ടറി)
ശ്രീരാഗ് കാഞ്ഞങ്ങാട്- (ജോ.സെക്രട്ടറി)
ജയകൃഷ്ണന്‍ ഇരിയ- (ട്രഷറര്‍)

കമ്മിറ്റി അംഗങ്ങള്‍:

ഗോവിന്ദ പ്രകാശ് നെല്ലിത്തോട്
പുല്ലൂര്‍ മോഹനമാരാര്‍
മഡിയന്‍ ശ്രീധരമാരാര്‍
നന്ദകുമാര്‍ വിഷ്ണുമംഗലം
രതീഷ് പുല്ലൂര്‍
ബിജു മഡിയന്‍
സതീഷ് പുല്ലൂര്‍
ഗോപി പെരുതടി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close