ഇന്ത്യ സ്കിൽസ് ദേശീയതല ഡിജിറ്റൽ മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ അനഘ പ്രദീപിനെ സീനിയർ ചേംബർ ഇന്റർനാഷണൽ കാഞ്ഞങ്ങാട് ലീജിയൻ അനുമോദിച്ചു.

ഇന്ത്യ സ്കിൽസ് ദേശീയതല ഡിജിറ്റൽ മത്സരത്തിൽ വെങ്കല മെഡൽ നേടിയ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ അനഘ പ്രദീപിനെ സീനിയർ ചേംബർ ഇന്റർനാഷണൽ കാഞ്ഞങ്ങാട് ലീജിയൻ അനുമോദിച്ചു.

കാഞ്ഞങ്ങാട്: 2022 ജനുവരി 6 മുതൽ 10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അറുപതോളം ഇനങ്ങളിലായി നടന്ന ഭാരതത്തിലെ ഏറ്റവും സ്കിൽഡ് ആയ യുവജനതയെ കണ്ടെത്തുന്നതിനുള്ള ഇന്ത്യ സ്കിൽസ് മത്സരത്തിൽ ഡിജിറ്റൽ കൺസ്ട്രക്ഷൻ വിഭാഗത്തിലാണ് അനഘ പ്രദീപ് വെങ്കലമെഡലും, സർട്ടിഫിക്കറ്റും, 50,000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കിയത്. ഭുവനേശ്വർ ഐ.ഐ.ടി.യിലെ മൂന്നാം വർഷ വിദ്യാർഥിനിയായ അനഘ പ്രദീപിനെ സീനിയർ ചേംബർ ഇന്റർനാഷണൽ കാഞ്ഞങ്ങാട് ലീജിയ ണിന്റെ പ്രവർത്തകർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള വീട്ടിലെത്തി അനുമോദിച്ചു. ചടങ്ങിൽ സെക്രട്ടറി ജെയിംസ്.കെ.ജെ അനഘ പ്രദീപിനെ ഷാൾ അണിയിച്ച് ആദരിച്ചു. പ്രസിഡണ്ട് അനിൽ കുമാർ.എൻ ഉപഹാരം കൈമാറി. ട്രഷറർ രാജേഷ്. പി.വി, ജോയിൻ സെക്രട്ടറി ബി. സി.നായർ, ഐ.പി.പി എൻജിനീയർ എൻ.ആർ.പ്രശാന്ത് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡണ്ടും മാസ്റ്റർ പ്രിന്റേഴ്‌സ് ഉടമയുമായ പ്രദീപ് കീനേരിയുടെയും ശ്രീജയുടെയും ഇളയ മകളാണ് അനഘ പ്രദീപ്. സഹോദരി പ്രഷി തപ്രദീപ് ഗുജറാത്തിലെ സൂറത്ത് എൻ.ഐ.ടിയിൽ എംടെക് അർബൻ പ്ലാനിങ് കഴിഞ്ഞു ലൈസൻസ്ഡ് ടൗൺ പ്ലാനറായി വർക്ക് ചെയ്യുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close