കാഞ്ഞങ്ങാട് നഗരസഭയുടെ കീഴില്‍ കായിക മൈതാനം നിർമ്മിക്കുക ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം
കാഞ്ഞങ്ങാട് നഗരസഭയുടെ കീഴില്‍ കായിക മൈതാനം നിർമ്മിക്കുക ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിയില്‍ ആധുനീക രീതിയിലുള്ള കായിക മൈദാനം നിര്‍മ്മിക്കണമെന്നും അലാമിപ്പള്ളി പടന്നക്കാട് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാതയ്ക്ക് കുറുകെ മുത്തപ്പനാര് കാവ് മുതല്‍ അരയി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് ഡ്രൈനേജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഔഫ് അബ്ദുള്‍ റഹ്മാന് നഗറില്‍ നടന്ന സമ്മേളനം ഡി.വൈ.എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം രതീഷ് നെല്ലിക്കാട്ട് ഉദ്ഘാടം ചെയ്തു മേഖലാ പ്രസിഡന്റ് പി.വി അഭിനന്ദ് അദ്യക്ഷനായി,
പ്രിയേഷ് കാഞ്ഞങ്ങാട്, വി.ഗിനീഷ്, അനീഷ് കുറുമ്പാലം, വൈശാഖ് ശോഭനന്, വിനേഷ് ഞാണിക്കട് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി. സുശന്ത് സ്റ്റാഗതം പറഞ്ഞു.വിധ മേഖലകളില്‍ നിസ്വര്‍ത്ഥ സേവനം ചെയ്ത വ്യക്തികളെ അനുമോദിച്ചു. ചടങ്ങില്‍ വച്ച് അഞ്ചു വയസ്സുകാരി ദേവനന്ദ, ക്യാന്‍സര്‍ രോഗികള്‍ക്ക് നന്‍കുന്നതിന് മുടി നല്കി. പുതിയ ഭാരവാഹികളായി ശ്രീകാന്ത് അമ്പാടി (പ്രസിഡന്റ്), വി ജയ്ഞാണിക്കടവ് (സെക്രട്ടറി), മനു കരുവളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.