തെങ്ങിൽ തോട്ടത്തിൽ കറുവപ്പട്ട ഇടവിള കൃഷി എന്ന വിഷയത്തിൽ സി.പി സി.ആർ.ഐ കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷിഭവനൻ പരിധിലെ എസ്.സി കർഷകർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് നിർവ്വഹിച്ചു
തെങ്ങിൽ തോട്ടത്തിൽ കറുവപ്പട്ട ഇടവിള കൃഷി എന്ന വിഷയത്തിൽ സി.പി സി.ആർ.ഐ കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷിഭവനൻ പരിധിലെ എസ്.സി കർഷകർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് നിർവ്വഹിച്ചു.
സി പി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റിറ്റ് ഡോ: എ.സി മാത്യു സ്വാഗതം പറഞ്ഞു. ഡോ : പി.സുബ്രമണ്യൻ പദ്ധതി വിശദീകരണം നടത്തി. ക്രോപ്പ് പ്രൊഡക്ഷൻ ഡിവിഷൻ ഹെഡ് ഡോ: രവി ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ച് വാർഡ് മെമ്പർമാരായ ശ്രീ.കെ.വി പ്രമോദ്, ശ്രീ.ബാലകൃഷൻ.പി, കൃഷി ഓഫീസർ കുമാരി . അഞ്ജു എസ് എന്നിവർ സംസാരിച്ചു. തെങ്ങിൻ തോട്ടത്തിലെ കറുവപ്പട്ട ഇടവിള കൃഷിയെ കുറിച്ചുള്ള വിഷയം ഡോ: പി സുബ്രമണ്യൻ കൈകാര്യം ചെയ്തു. തെങ്ങിൻ തോപ്പിലെ മണ്ണ് ജല സംരക്ഷണം എന്ന വിഷയത്തിൽ ഡോ: എ.സി മാത്യു സംസാരിച്ചു.
തെങ്ങിൽ നിന്നുള്ള ഉത്പ്പന്നങ്ങളുടെ സംസ്കരണത്തെ കുറിച്ച് ഡോ: മണികണഠൻ വിശദീകരിച്ചു. കൃഷിഭവനിലൂടെയുള്ള കേര വികസന പദ്ധതികളെ കുറിച്ച് കൃഷി ഓഫീസർ കുമാരി . അഞ്ജു എസ് സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള കറുവപ്പട്ട തൈകളുടെ വിതരണണോദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു.