ദേശീയ ശാസ്ത്ര കോൺഗ്രസിന് സാമ്പത്തിക സഹായം നിർത്തലാക്കിയ നടപടി പിൻവലിക്കുക: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് . കാഞ്ഞങ്ങാട്:-ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് സാമ്പത്തിക സഹായം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും,കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നുംകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കാരാട്ടുവയൽ പരിഷത്ത് ഭവനിൽ നടന്ന സമ്മേളനം പരിഷത്ത് കേന്ദ്രനിർവാഹക സമിതി യംഗം എ.എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ദേശീയ ശാസ്ത്ര കോൺഗ്രസിന് സാമ്പത്തിക സഹായം നിർത്തലാക്കിയ നടപടി പിൻവലിക്കുക:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് .
കാഞ്ഞങ്ങാട്:-ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് സാമ്പത്തിക സഹായം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും,കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നുംകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കാരാട്ടുവയൽ പരിഷത്ത് ഭവനിൽ നടന്ന സമ്മേളനം പരിഷത്ത് കേന്ദ്രനിർവാഹക സമിതി യംഗം എ.എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



മേഖലാ പ്രസിഡണ്ട് വി ഗോപി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്യായനി ജില്ലാ അവലോകനം നടത്തി. മേഖലാ സെക്രട്ടറി വി മധുസൂദനൻ റിപ്പോർട്ടും ടി.ഭാസ്ക്കരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.കെ.മുകുന്ദൻ , ലിഖിൽ കെ ദിനേശൻ , സജിത വെള്ളിക്കോത്ത് , വി. പത്‌മനാഭൻ , ദിനേശൻവെള്ളിക്കോത്ത് , സി.കെ. വിജയൻ , ടി സുരേഷ് , രേവതി , എം.ഗോപാലൻ, വി.വി.ശാന്ത, എം. മാധവൻ നമ്പ്യാർ, പി. കുഞ്ഞിക്കണ്ണൻ, പി.യു. ചന്ദ്രശേഖരൻ ,കെ ദിനേശൻ , വിവി പ്രസന്നകുമാരി സി കെ വി വിജയൻ രമേശൻ മടിക്കൈ എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി
വി.ഗോപി(പ്രസിഡണ്ട്)
വി.മധുസൂദനൻ(സെക്രട്ടറി)
ടി.ഭാസ്കരൻ(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close