
ചിത്രങ്ങളും കളിപ്പാട്ടങ്ങളും ശില്പങ്ങളുമൊരുക്കി പ്രീ സ്കൂൾ ക്ലാസ് മുറികൾ*
*ചിത്രങ്ങളും കളിപ്പാട്ടങ്ങളും ശില്പങ്ങളുമൊരുക്കി പ്രീ സ്കൂൾ ക്ലാസ് മുറികൾ*
കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കാസർഗോഡ് ബി.ആർ.സി ഹോസ്ദുർഗ്ഗിന്റെ ്് ആദിമുഖ്യത്തിൽ ജി.യു.പി എസ് ഹോസ്ദുർഗ്ഗ് കടപ്പുറം സ്കൂളിൽ സ്റ്റാർസ് പ്രീ സ്കൂൾ പ്രവർത്തന ഇടങ്ങളിലേക്ക് ആവശ്യമായ നൂറ് കണക്കിന് വ്യത്യസ്തവ പഠനോപകരണങ്ങളാണ് രണ്ട് ദിവസത്തെ ശില്പശാലയിലൂടെ ഒരുക്കിയത് , വിരൽ പാവകൾ കുപ്പിപ്പാവകൾ ബോൾ പാവകൾ, മൃഗങ്ങളുടെ രൂപങ്ങൾ മുഖം മൂടികൾ, ചിത്ര കാർഡുകൾ, ഗണിത ആശയ രൂപീകരത്തിനാവശ്യമായ പഠനോപകരണങ്ങൾ ഭാഷാപ്രവർത്തന കാർഡുകൾ തുടങ്ങി 13 പ്രവർത്തന ഇടങ്ങളിലേക്ക് വേണ്ട ആയിരത്തോളം സ്വയം പ്രവർത്തന പഠനോപകരണങ്ങളാണ് രണ്ട് ദിവസത്തെ ശില്പശാലയിലൂടെ നിർമ്മിച്ചത്. ഹോസ്ദുർഗ്ഗ് ബി.ആർ.സി യിലെയും മറ്റ് ബി.ആർ.സി കളിലേയും പ്രവർത്തി പരിചയ അധ്യാപകരാണ് ശില്പശാലക്ക് നേതൃത്വം നൽകിയത്. ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം ഹോസ്ദുർഗ്ഗ് ബി.ആർ.സി ബി.പി.സി ഡോ: കെ.വി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രകാശൻ എവി അദ്ധ്യക്ഷത വഹിച്ചു.. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള എച്ച്. കെ.സുബ്രഹ്മണ്യൻ വി.വി, അരവിന്ദ്രൻ കെ .പി എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രെയിനർ പി രാജഗോപാലൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ ഭാസ്കരൻ പേക്കടം സ്വാഗതവും പ്രീ പ്രൈമറി ടീച്ചർ ജലജ കുമാരി നന്ദിയും പ്രകാശിപ്പിച്ചു.