
വെള്ളക്കെട്ട് മൂലം ഒറ്റപ്പെട്ട കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു
വെള്ളക്കെട്ട് മൂലം ഒറ്റപ്പെട്ട കുടുംബാംഗങ്ങളെ
മാറ്റിപ്പാർപ്പിച്ചു
പടന്ന : പരിസര പഞ്ചായത്തുകളിൽ നിന്ന് ഒഴുകി വരുന്ന പനക്കായി,ബാലൻ പുഴ കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനാൽ പി.ജയശ്രീ,പി.ജാനകി,ടി.ഉഷ,എം.യശോധ എന്നീ കുടുംബാംഗങ്ങളെ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ശക്തമായ ഒഴുക്ക് തടയുന്നതിന് അഴിക്കാൽ അണക്കെട്ട് പുതുക്കി പണിതിട്ടും കൂവക്കൈ ,കൈപാട് ,
പയ്യളം ,പൊറോട്ട് പ്രദേശത്ത് കര കവിഞ്ഞ് വെള്ളം കയറുന്നത് പതിവ് പോലെ ഈ വർഷവും തുടരുന്നതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്.
പുഴയുടെ ഇരു വശത്തും ഭിത്തി ഉയർത്തി കെട്ടി സംരക്ഷിക്കലാണ് പരിഹാരം.
കൂവക്കൈയ്ക്ക് വെള്ളക്കെട്ട് രൂക്ഷമായ പടന്ന കാന്തിലോട്ട് ,
ചൊക്കിക്കണ്ടം,മാട്ടുമ്മൽ പ്രദേശങ്ങൾ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ..എം മുഹമ്മദ് റഫീഖ്,മെമ്പർമാരായ എം.കെ സാഹിറ,പി.പവിത്രൻ,
പടന്ന വില്ലേജ് ഓഫീസർ രമണി.വാർഡ് സമിതി കൺവീനർ വി.കെ..പി അഹമ്മദ് കുഞ്ഞി,കെ..സജീവൻ ,ഇ.പി പ്രകാശൻ ,കെ.രതീബ്’ എന്നിവർ സന്ദർശിച്ചു
വിവിധ വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.