മൊബൈൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
മൊബൈൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചരണാർത്ഥം മൊബൈൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈൽ ഫോണിൽ എടുത്ത കുടുംബത്തോടൊപ്പമോ സംഘമായോ ചെയ്യുന്ന കൃഷിയുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും ഒരു മിനുറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോകളുമാണ് മത്സരത്തിനായി അയക്കേണ്ടത്. ബന്ധപ്പെട്ട കൃഷിഭവനിലേക്ക് എൻട്രികൾ ഇ മെയിലായി അയക്കാവുന്നതാണ്. കൃഷിഭവനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർ ബ്ലോക്ക് തലത്തിൽ മത്സരിക്കും. ബ്ലോക്ക് തല മത്സര വിജയികൾ ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ജില്ലാ കൃഷി വകുപ്പ് സമ്മാനങ്ങൾ നൽകും. കൃഷിഭവനുകളിലേക്ക് ഫോട്ടോ, വീഡിയോ എന്നിവ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രിൽ 20