
പ്രവ്ദമോളുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ്
പ്രവ്ദമോളുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ്
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ രണ്ടാംതരത്തിൽ പഠിക്കുന്ന സി. പ്രവ്ദയുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ് . ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ശാസ്ത്ര പഠനത്തിനായി ലാബ് സൗകര്യം പരിമിതമാണ്. നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ് ശാസ്ത്ര പഠനം നടക്കേണ്ടത്. സ്കൂൾ ശാസ്ത്രലാബിലെ ഉപകരണങ്ങൾ കുട്ടികൾക്കെല്ലാം സ്വയം കൈകാര്യം ചെയ്യാനുതകുന്ന വിധത്തിലുള്ളതാണ്. പ്രശസ്ത ശാസ്ത്ര പ്രചാരകൻ ദിനേഷ്കുമാർ തെക്കുമ്പാട് ആണ് പരീക്ഷണ സാമാഗികൾ നിർമ്മിച്ചത്. മദർ പി.ടി.എ പ്രസിഡണ്ട് സി.ശശികലയുടേയും മുൻ പി.ടി.എ.പ്രസിഡണ്ട് സി.കൃഷ്ണന്റേയും മകളാണ് പ്രവ്ദ. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി.രാമകൃഷ്ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി.രാജേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് സി.ശശികല, സി.കൃഷ്ണൻ , യൂസഫ് , ഒ.ടി. സുഹറ, സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും പി. സീമ നന്ദിയും പറഞ്ഞു.