വായനയുമായി ചങ്ങാത്തം കൂടി കുട്ടമത്തെ കുട്ടികൾ*
*വായനയുമായി ചങ്ങാത്തം കൂടി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ: കഥയും കളിചിരിയുമായ് ബാലൻ മാഷെത്തിയപ്പോൾ കുട്ടികൾക്ക് ഉത്സവമായി.വായനാച്ചങ്ങാത്തം കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ തല പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബാല ചന്ദ്രൻ എരവിൽ … ആടിപാടി കഥകൾ പറഞ്ഞ് ഒടുവിൽ കുട്ടികൾ കഥകളും കവിതകളും എഴുതി തീർത്താണ് പിരിഞ്ഞത്. വേറിട്ടൊരനുഭവമായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനാ ചങ്ങാത്തം നൽകിയത്. സ്കൂൾ പ്രഥമാധ്യാപകൻ കെ . ജയചന്ദ്രൻ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ എസ്.ആർ.ജി കൺവീനർ കെ ബിന്ദു വിന് നൽകി പ്രകാശനം ചെയ്തു.
സീനിയർ അസിസ്റ്റൻറ് കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ കെ.ഉഷാകുമാരി സ്വാഗതവും വിനയൻ കല്ലത്ത് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market