
ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രം, കൊല്ലംകാന കുടുംബ ഉപക്ഷേമ കേന്ദ്രത്തിൻ കീഴിലുള്ള മാന്യ അംഗൻവാടിയിൽ വച്ച് മലേറിയ രോഗ രക്ത പരിശോധന, വിളർച്ച(HB) രക്ത പരിശോധന, രക്തസമ്മർദ്ദം, പ്രമേഹ രോഗ പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.*
*ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രം, കൊല്ലംകാന കുടുംബ ഉപക്ഷേമ കേന്ദ്രത്തിൻ കീഴിലുള്ള മാന്യ അംഗൻവാടിയിൽ വച്ച് മലേറിയ രോഗ രക്ത പരിശോധന, വിളർച്ച(HB) രക്ത പരിശോധന, രക്തസമ്മർദ്ദം, പ്രമേഹ രോഗ പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.*
ബദിയടുക്ക ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീമതി അനസൂയ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന് അംഗൻവാടി ടീച്ചർ ശ്രീമതി ശാന്തകുമാരി സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് കെ. എസ് വിഷയാവതരണം നടത്തി. ശ്രീ ഖാദർ മാന്യ ആശംസകള ർപ്പിച്ച ചടങ്ങിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുബ്രഹ്മണ്യൻ. ബി നന്ദി പ്രകാശിപ്പിച്ചു. RBSK നഴ്സുമാരായ ശ്രീമതി ജോസ്ന.എ. വി, രജനി. കെ. റ്റി,
MLSPനഴ്സ് ശ്രീമതി ജോമ്സി എൻ. വി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സർഫുന്നിസ, ആശ പ്രവർത്തകരായ ശ്രീമതി പുഷ്പ.പി, നളിനി. കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. പ്രോഗ്രാമിൽ 57 പേർ പങ്കെടുത്തു.പുതിയതായി മൂന്നുപേർക്ക് പ്രമേഹം ഉള്ളതായി കണ്ടെത്തി. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ഇത്തരം ക്യാമ്പുകൾ വീണ്ടും സംഘടിപ്പിക്കുമെന്ന് ക്യാമ്പിൽ പങ്കെടുത്ത പതിനാലാം വാർഡ് മെമ്പർ ശ്രീ ശ്യാമ പ്രസാദ് അറിയിച്ചു.