
ജനശക്തി സാംസ്കാരിക കലാവേദി ആലന്തട്ട ‘അരങ്ങൊരുക്കം’ നാടകക്യാമ്പ് സംഘടിപ്പിച്ചു.*
*ജനശക്തി സാംസ്കാരിക കലാവേദി ആലന്തട്ട ‘അരങ്ങൊരുക്കം’ നാടകക്യാമ്പ് സംഘടിപ്പിച്ചു.
ആലന്തട്ട എ യു പി സ്കൂളിൽ വെച്ച് നടന്ന 2 ദിവസത്തെ ക്യാമ്പ് ക്ലബ് പ്രസിഡണ്ട് പ്രദീപിന്റെ അധ്യക്ഷതയിൽ പ്രശസ്ത നാടക സംവിധായകൻ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു. നാടക രചയിതാവും സംവിധായകനുമായ വിജേഷ് കാരി, കവിയും നാടക രചയിതാവുമായ എ. എം. ബാലകൃഷ്ണൻ, നാടക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട, സിപിഐഎം ആലന്തട്ട മീത്തൽ ബ്രാഞ്ച് സെക്രട്ടറി രനീഷ് കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ശ്രീജിത്ത് സി എച്ച് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത് കൂത്തൂർ നന്ദി പ്രകാശിപ്പിച്ചു.
കഥയും കളിയും ചിരിയുമായി ഗംഗൻ ആയിറ്റിയും,പ്രവർത്തി പഠന ക്ലാസുമായി ശ്രീജ, സരിത,സുമതി എന്നിവരും,ആരോഗ്യ ബോധവൽക്കരണ ക്ലാസുമായി ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവനും, ആദ്യദിവസത്തെ ക്യാമ്പ് നിയന്ത്രിച്ചു. രണ്ടാം ദിവസം നാടകത്തിന്റെ അരങ്ങൊരുക്കവുമായി പ്രശസ്ത നാടക സംവിധായകൻ വിജേഷ് കാരി ക്യാമ്പിൽ കുട്ടികളോടൊപ്പം നാടകത്തിന്റെ അഭിനയ പാഠങ്ങൾ പരിശീലിപ്പിച്ച് ക്യാമ്പ് നിയന്ത്രിച്ചു.