
പ്രചരണ വീഡിയോ മത്സരം ചെറുവത്തൂർ ബി ആർ സി ക്ക് ഒന്നാം സ്ഥാനം
പ്രചരണ വീഡിയോ മത്സരം
ചെറുവത്തൂർ ബി ആർ സി ക്ക് ഒന്നാം സ്ഥാനം
ചെറുവത്തൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷ മികവ് പ്രദർശന ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രചരണ വീഡിയോ മത്സരത്തിൽ ചെറുവത്തൂർ ബി ആർ സി ക്ക് ഒന്നാം സ്ഥാനം.
കുമ്പള ബി ആർ സി രണ്ടാം സ്ഥാനവും കാസർകോട് ബി ആർ സി മൂന്നാം സ്ഥാനവും നേടി.
വെള്ളച്ചാലിലെ മുത്തശ്ശിമാരായ കുഞ്ഞങ്ങമ്മയും കുഞ്ഞൂട്ടിയമ്മയും ഒന്നാം ക്ലാസ്സുകാരി അൻവിയയുമാണ് ചെറുവത്തൂർ ബി ആർ സി യുടെ വീഡിയോവിൽ അഭിനയിച്ച് കൈയടി നേടിയത്.ഉപേഷ് ചീമേനി, എ കെ വി പിലിക്കോട്, വിനയൻ പിലിക്കോട്, അനൂപ് കുമാർ കല്ലത്ത്, പി വേണുഗോപാലൻ, സി സനൂപ് എന്നിവരായിരുന്നു വീഡിയോവിൻ്റെ അണിയറ ശില്പികൾ.
പ്രചരണ ഭാഗമായുള്ള സ്റ്റാറ്റസ് ക്യാമ്പയിൻ മത്സരത്തിൽ ചെറുവത്തൂർ ബി ആർ സി യിലെ സി ആർ സി കോ-ഓർഡിനേറ്റർ സി സനൂപ് ഒന്നാം സ്ഥാനവും ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ രണ്ടാം സ്ഥാനവും കാസർകോട് ഡി ഡി ഇ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പി കെ വിജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എൻ്റെ കേരളം പ്രദർശനം മെയ് 9 വരെ നീണ്ടു നിൽക്കും .