കേരളീയ ക്ഷേത്രവാദ്യകലകൾക്ക് ഭാരത തലസ്ഥാനത്തും, വിദേശങ്ങളിലും കൂടുതൽ പ്രചാരവും, സ്വീകാര്യതയും നേടിക്കൊടുക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചുവരുന്ന പ്രശസ്ത വാദ്യകലാചാര്യനും, ഡൽഹി അന്താരാഷ്ട്ര കഥകളികേന്ദ്രം പ്രിൻസിപ്പളും, ഡൽഹി പഞ്ചവാദ്യ ട്രസ്ററിൻ്റെ സ്ഥാപക ട്രസ്ററിയുമായ ഡോ.ചെറുതാഴം കുഞ്ഞിരാമ മാരാർ ഷഷ്ടിപൂർത്തി ആഘോഷം അമൃതം രാമം
❤️ അമൃതം രാമം ❤️
കേരളീയ ക്ഷേത്രവാദ്യകലകൾക്ക് ഭാരത തലസ്ഥാനത്തും, വിദേശങ്ങളിലും കൂടുതൽ പ്രചാരവും, സ്വീകാര്യതയും നേടിക്കൊടുക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചുവരുന്ന പ്രശസ്ത വാദ്യകലാചാര്യനും, ഡൽഹി അന്താരാഷ്ട്ര കഥകളികേന്ദ്രം പ്രിൻസിപ്പളും, ഡൽഹി പഞ്ചവാദ്യ ട്രസ്ററിൻ്റെ സ്ഥാപക ട്രസ്ററിയുമായ ഡോ.ചെറുതാഴം കുഞ്ഞിരാമ മാരാർ ഷഷ്ടിപൂർത്തി നിറവിലാണ്.

60 വർഷത്തെ വാദ്യജീവിതത്തിനിടയിൽ നിരവധി കലാകാരന്മാർക്കും, കലാസ്ഥാപനങ്ങൾക്കും, കലാപ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹായങ്ങളും, സേവനങ്ങളും, ആദരവുകളും നൽകിയ നിസ്വാർത്ഥനായ കലാകാരനാണ് കുഞ്ഞിരാമ മാരാർ. അദ്ദേഹത്തിൻ്റെ ഷഷ്ടിപൂർത്തി വാദ്യലോകവും, അഭ്യുദയ കാംക്ഷികളും ചേർന്ന് വിപുലമായി ആഘോഷിക്കുകയാണ്. “അമൃതം രാമം” എന്ന് നാമകരണം ചെയ്ത പരിപാടി മെയ് 22 ഞായറാഴ്ച പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര സന്നിധിയിൽ (പയ്യന്നൂർ മഹാദേവ ഗ്രാമം) വെച്ചാണ് നടത്തപ്പെടുന്നത്.
ഒരു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ കലാ-സാംസ്കാരിക രംഗത്തെ പ്രഗത്ഭമതികൾ പങ്കെടുക്കും. കേളി, സോപാന സംഗീതം, പുല്ലാങ്കുഴൽ കച്ചേരി, നാദസ്വര കച്ചേരി, പഞ്ചവാദ്യം, പഞ്ചാരിമേളം, ഘോഷയാത്ര, സമാദരണ സഭ, നൃത്താഞ്ജലി, കഥകളി തുടങ്ങിയ വിവിധ കലാരൂപങ്ങളും സാംസ്കാരിക പരിപാടികളും °അമൃതം രാമം” വേദിയെ ആകർഷകമാക്കും. എല്ലാ സുമനസ്സുകളുടേയും മഹനീയ സാന്നിദ്ധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു….