പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 1987- 88 വർഷത്തെ എസ്.എസ്.എൽ.സി സഹപാഠികൾ ”മുറ്റത്തൊരു മാവിൻതൈ” പദ്ധതിക്ക് തുടക്കമിട്ടു*
*പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 1987- 88 വർഷത്തെ എസ്.എസ്.എൽ.സി സഹപാഠികൾ ”മുറ്റത്തൊരു മാവിൻതൈ” പദ്ധതിക്ക് തുടക്കമിട്ടു
പള്ളിക്കര: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പള്ളിക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 1987- 88 എസ്.എസ് എൽ സി ബാച്ച് സഹപാഠികൾ ”മുറ്റൊത്തൊരു മാവിൻതൈ” പദ്ധതിക്ക് തുടക്കമിട്ടു. പഠിച്ച വിദ്യാലയത്തിലാണ് 34 വർഷത്തിന് ശേഷം ആദ്യമാവിൻ തൈ നട്ടത്. കൂട്ടായ്മയുടെ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.അശോകൻ നായർ, കെ.വി.രാജീവൻ, അസ്സു ബേക്കൽ, ദിനേശൻ അറളിക്കട്ട, പി.കെ. കുഞ്ഞികൃഷ്ണൻ, കെ.സി ശശി, ദാക്ഷായണി, റീത്ത കൃഷ്ണൻ, നിർമ്മല, കെ.വി. ശോഭനകുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
75 അംഗങ്ങളുള്ള സഹപാഠികൾ എല്ലാവരുടെയും വീട്ടിൽ മാവിൻതൈ നട്ടുപിടിപ്പിക്കും.
Live Cricket
Live Share Market