കേരള എൻ.ജി.ഒ യൂണിയൻ കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ -വർത്തമാനകാല സാമൂഹിക രാഷ്ടീയ വിഷയങ്ങളെ പ്രമേയമാക്കി കലാജാഥ – ”നാം ഇന്ത്യയിലെ ജനണൾ “-
കേരള എൻ.ജി.ഒ യൂണിയൻ കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ -വർത്തമാനകാല സാമൂഹിക രാഷ്ടീയ വിഷയങ്ങളെ പ്രമേയമാക്കി കലാജാഥ – ”നാം ഇന്ത്യയിലെ ജനണൾ “-
ഫെബ്രുവരി 26, 27, 28, തിയ്യതികളിൽ കുമ്പളയിൽ നിന്നും പ്രയാണമാരംഭിച്ച് ജില്ലയിൽ വിവിധ
കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കകയാണ്. ഫെബ്രവരി 28ന് വൈ: 5 മണിക്ക് ചെറുവത്തൂരിൽ ജാഥയ്ക്ക് നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
യോഗം പു.ക.സ. ചെറുവത്തൂർ ഏരിയാ സെക്രട്ടറി അനീഷ് വെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. CPIM- ചെറുവത്തൂർ ലോക്കൽ സെക്രട്ടറി കെ.നാരായണൻ അദ്ധ്യക്ഷനായി. NGO യൂണിയൻ ജില്ലാക്കമ്മറ്റിയംഗം ജിതേഷ്, കെ.ഉണ്ണികൃഷ്ണൻ,
വിനോദ് ആലന്തട്ട, KSTA നേതാവ് ബിന്ദു ടീച്ചർ ,ഉണ്ണികൃഷ്ണൻ കണ്ണങ്കൈ (KSEB ), എം.അശോകൻ (KSKTU), ഏ.കെ.ദിവാകരൻ,ജില്ലാക്കമ്മറ്റി അംഗം സുരേഷ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാനായി കെ.നാരായണനേയും കൺവീനറായി കെ.ഉണ്ണികൃഷ്ണൻ കണ്ണങ്കുളത്തേയും തെരഞ്ഞെടുത്തു.