
പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ കരിവെള്ളൂർ യുവക് സംഘവും..*
*പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ കരിവെള്ളൂർ യുവക് സംഘവും..*
 നാടക രംഗത്ത് പുത്തൻ ഉണർവുകൾ സൃഷ്ടിച്ച കരിവെള്ളൂർ യുവക് സംഘം ,നാടക കലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പുതിയ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ്. സാമൂഹിക അകലം എന്ന ആരോഗ്യ രക്ഷാ നിയമം പാലിച്ച് ഏക പാത്ര നാടകമാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
 മനുഷ്യന്റെ ആർത്തി എത്ര നിരർത്ഥകമാണെന്ന് സമർത്ഥിക്കുന്ന ടോൾസ്റ്റോയിക്കഥയെ ഏക പാത്രത്തിലേക്ക് ക്രോഡീകരിച്ച് രചന നടത്തിയിരിക്കുന്നത് പ്രകാശൻ കരിവെള്ളൂർ . അനിൽ നടക്കാവാണ് ശരീര ഭാഷ കൊണ്ട് പുതിയ അഭിനയം കാഴ്ച വെക്കുന്നത് . ഡിജിറ്റൽ മീഡിയ്ക്കിണങ്ങും വിധം നാടകം സംവിധാനം ചെയ്യുന്നത് രതീശൻ അന്നൂർ
 ‘ 6’ ഉദ്ഘാടനം സെപ്തംതംബർ 15ന് 2 മണിക്ക് പു ക സ സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഫേസ്ബുക്ക് ലൈവിൽ ഉദ്ഘാടനം നിർവ്വഹിക്കും .
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


