എടനീർ സ്വാമിജിസ്‌ എൻ എസ് എസ് യൂണിറ്റ്, രുധിര സേന കാസർഗോഡ്, ബ്ലഡ്‌ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടനീർ സ്വാമിജിസ്‌ എൻ എസ് എസ് യൂണിറ്റ്, രുധിര സേന കാസർഗോഡ്, ബ്ലഡ്‌ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


എടനീർ : എടനീർ സ്വാമിജീസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കാസർഗോഡ് എൻഫോഴ്സ്മെന്റ്
ആർ ടി ഒ ഡേവിസ് എംടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ നാരായണൻ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാൽ സ്കൂൾ പ്രിൻസിപ്പാൾ രതീഷ് കുമാർ മുഖ്യാതിഥിയായി. ചെങ്കള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എടനീർ, അസിസ്റ്റന്റ് മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ ജയരാജ് എന്നിവർ ആശംസ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മധുസൂധൻ എ സ്വാഗതവും എൻഎസ്എസ് ലീഡർ സൂര്യ സുരേഷ് നന്ദിയും അറിയിച്ചു.
ബ്ലഡ്‌ ഡോണഷൻ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോൽഘാടനം ഡേവിസ് എംടി സലീം എടനീറിന് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എഴുപത്തിഎട്ട് തവണ തവണ രക്തദാനം നൽകിയ ചട്ടൻഞ്ചാൽ സ്കൂൾ പ്രിൻസിപ്പാൾ രതീഷ്കുമാറിനെ പെന്നാടയണിച്ച് കൊണ്ട് ആദരിച്ചു.




Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close