അടുക്കളയിൽ നിന്നും മണ്ണിലേക്ക്.*
*അടുക്കളയിൽ നിന്നും മണ്ണിലേക്ക്.*
ഇത് മേഴ്സി സജി നൽകുന്ന ജീവപാഠമാണ്. അവർ അടുക്കളയിൽ, വീട്ടിനുള്ളിൽ ഒതുങ്ങാൻ തയ്യാറല്ല.തൻ്റെ വീട്ടിലും, സമൂഹത്തിനും കൃഷിയാണ് ജീവിതം എന്നു പറഞ്ഞു കൊടുക്കുന്നു.. അഗ്രികൾച്ചർ എന്നത് നമ്മുടെ സംസ്കാരത്തെ, ജീവിത പരിസരത്തെ മുന്നോട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മേഴ്സിക്ക്, സർക്കാർ സർവ്വീസിൽ ഉയർന്ന പദവിയിലെത്താൻ ഏളുപ്പം കഴിയുമായിരുന്നു. അതിനുള്ള എല്ലാ പിന്തുണയും വീട്ടിൽ നിന്നും, ലഭിക്കുകയും ചെയ്തിരുന്നു. ഭർത്താവ് അറിയപ്പെടുന്ന കോൺട്രാക്ടർ ആയിരുന്നു. ആന്ധ്രയിലും കർണ്ണാടകത്തിലും കേരളത്തിലും ഒരു പാട് വർക്കുകൾ അവർ ചെയ്തിരുന്നു.
പക്ഷെ, മേഴ്സിയ്ക്ക് എല്ലാം കൃഷിയാണ്.
പുല്ലൂർ പെരിയ കൃഷിഭവനിലെ കൃഷി ഓഫിസർ പ്രമോദിൻ്റെ നിർദ്ദേശപ്രകാരം വഴുതിന, വെണ്ട, പച്ചമുളക്, കാപ്സിക, കോളി ഫ്ലവർ, തക്കാളി, കാബേജ് തുടങ്ങി എല്ലാം വിളയിക്കുന്നു. നീണ്ടു കിടക്കുന്ന റബർ തോട്ടത്തിൽ അനുബന്ധകൃഷിയായി വാനിലയും ഉണ്ട്. വർഷത്തിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുന്നു. പ്രധാനമായും ചകിരിച്ചോർ കൊണ്ടുണ്ടാക്കിയ ജൈവവളമാണുപയോഗിക്കുന്നത്.
കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഭർത്താവ് സജി വാതപ്പള്ളിൽ ഒപ്പരമുണ്ട്.
സജിക്ക് നിലവിൽ കൊക്കോ പിത്ത് എന്ന, ചകിരിച്ചോറിൽ മികച്ചയിനം ജൈവവളം നിർമ്മിക്കുന്ന ഫാക്ടറിയുണ്ട് കർണ്ണാടക ഹാസനിൽ.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടി സജീവമായ വാതപളളിൽ കുടുംബാംഗമായ സജിയും, മേഴ്സിയും പുതിയ കാലത്ത്, മികച്ച പാഠമാണ് രചിച്ചുക്കൊണ്ടിരിക്കുന്നത്. ചാലിങ്കാൽ മൊട്ടയിലാണ് താമസം.