പെരളം റെസ് യംഗ്‌സ് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി പെരളം വയലിൽ സംഘടിപ്പിച്ച മഴയുത്സവം ആവേശമായി.
ആവേശമായി മഴയു ത്സവം
പുല്ലൂർ :പെരളം റെസ് യംഗ്‌സ് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി പെരളം വയലിൽ സംഘടിപ്പിച്ച മഴയുത്സവം ആവേശമായി.

. വിദ്യാർത്ഥികൾ പുരുഷൻമാർ സ്ത്രീകൾ എന്നിവർക്കായി കമ്പവലി, കബഡി, ദമ്പതികളുടെ പാളവലി, നിധി കണ്ടെത്തൽ, കസേരകളി, തുടങ്ങിയ രസകരങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രമുഖ നാടക പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ ഉദയൻ കുണ്ടംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു.. കെ സുഗേഷ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ പി.നാരായണൻ , കൺവീനർ എ.ബിനു, എം.കുഞ്ഞമ്പു, പി.കുഞ്ഞിക്കേളു , ടി.ബിന്ദു,പി ഹരീഷ്, മാടിക്കാൻ നാരായണൻ , പി.കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. പരമ്പരാഗത വിഭവമായ കുത്തരി കഞ്ഞിയും, ചക്ക എരിശേരിയും, തുവര കറിയും മഴയുത്സവത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പേർക്കും നൽകി സംഘാടകർ മഴ ഉത്സവത്തിന്റെ പൊലിമ വർദ്ധിപ്പിച്ചു. കാണികളുടെ പങ്കാളിത്തം കൊണ്ടും മത്സരത്തിന്റെ വൈവിധ്യം കൊണ്ടും മഴ ഉത്സവം ഏറെ മികവ് പുലർത്തി എന്ന് സംഘാടക സമിതി കൺവീനർ എം. ബിനു പറഞ്ഞു
