ഓക്സോ മീറ്റ് സംഗമം സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടന്നു.* യുവനിരയ്ക്ക് കരുത്തേകാൻ കുടുംബശ്രീ സംസ്ഥാന മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ CDS -കളിലും ഇന്ന് ഓക്‌സോമീറ്റ് നടക്കുകയാണ്.

*ഓക്സോ മീറ്റ് സംഗമം സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടന്നു.*


യുവനിരയ്ക്ക് കരുത്തേകാൻ കുടുംബശ്രീ
സംസ്ഥാന മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ CDS -കളിലും ഇന്ന് ഓക്‌സോമീറ്റ് നടക്കുകയാണ്.

25 വർഷം പിന്നിട്ട കുടുംബശ്രീയെ പുതിയ രീതിയിലേക്ക് പരിവർത്തനം നടത്താൻ ഉള്ള ശ്രമം നടന്ന് വരികയാണ്. ഇതിൽ ഒരു പ്രധാനപ്പെട്ട ഒന്നാണ് ഓക്സിലറി ഗ്രൂപ്പിനെ ശക്തിപ്പെടുത്തുക എന്നുള്ളത്. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും ഇതിന്റെ ഭാഗമായി ഓക്സോമീറ്റ് എന്ന പേരിൽ യുവതി സംഗമം നടത്താൻ തീരുമാനിച്ചത് കുടുംബശ്രീയുടെ പ്രയാണത്തില്‍ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പുറമെ അഭ്യസ്തവിദ്യരായ യുവതികളെ കൂടി കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനാണ് രണ്ടു വര്‍ഷം മുമ്പ് ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്. ആദ്യമായാണ് ഓക്‌സിലറി അംഗങ്ങള്‍ക്ക് വേണ്ടി വിപുലമായ സംഗമം ഒരുക്കുന്നത്. സാമൂഹ്യ സാമ്പത്തിക വൈജ്ഞാനിക മേഖലകളില്‍ ഉള്‍പ്പെടെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലറി ഗ്രൂപ്പുകളെ മാറ്റുകയും സംസ്ഥാനത്തുടനീളം പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയുമാണ് ലക്ഷ്യം.

അയല്‍ക്കൂട്ട അംഗങ്ങളുടെ ശാക്തീകരണത്തിനായി സംഘടിപ്പിച്ചു വരുന്ന *തിരികെ സ്‌കൂളില്‍* കാമ്പയിന്റെ മാതൃകയില്‍ ഓരോ സി.ഡി.എസ്സിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം ഒരുക്കിയത്.
രാവിലെ 9.45ന് ക്ളാസുകള്‍ ആരംഭിക്കും. *ഓക്സിലറി ഗ്രൂപ്പിന്റെ പ്രാധാന്യം, പ്രവര്‍ത്തനങ്ങള്‍, സാധ്യതകള്‍* എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് *’വി കാന്‍’, ‘ലെറ്റ് അസ് ഫ്ളൈ’, ‘ഓക്സിലറി ഗ്രൂപ്പ് പുന:സംഘടന, ‘ഉയരങ്ങളിലേക്കുള്ള കാല്‍വയ്പ്പ്’, ‘മുന്നേറാം-പഠിച്ചും പ്രയോഗിച്ചും’, ‘ഭാവി പ്രവര്‍ത്തനങ്ങള്‍’* എന്നിങ്ങനെ ആറു പ്രധാന വിഷയങ്ങളിലാണ് പരിശീലനവും ക്ലാസ്സുകളും ആവിഷ്‌കരിച്ചിരിക്കുന്നത്. *ഓക്സിലറി ഗ്രൂപ്പുകളെ വൈജ്ഞാനിക വിഭവകേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുളള ചര്‍ച്ചയും നടക്കും.*

18 മുതല്‍ 40 വരെ പ്രായമുള്ളവരാണ് ഓക്‌സിലറി ഗ്രൂപ്പില്‍ വരുന്നത്. *കാര്‍ഷികം. സൂക്ഷ്മസംരംഭം, ഐ.ടി, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റ് ഉപജീവനസാധ്യതകള്‍ കണ്ടെത്തുന്നതിനും സജീവമായ ശ്രമങ്ങള്‍ ഉണ്ടാവും*
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സാമൂഹ്യ സംഘടനയായി നവകേരള നിര്‍മിതിയിലും നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ലിംഗപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും പ്രദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായും ഓക്സിലറി ഗ്രൂപ്പുകളെ വികസിപ്പിക്കാനും

അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതികളുടെ വൈജ്ഞാനിക ശേഷിയെ സമൂഹത്തിനും കുടുംബത്തിനും ഗുണകരമാകുന്ന രീതിയില്‍ വിനിയോഗിക്കാനും നൂതനതൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്താനും ഓക്‌സിലറി ഗ്രൂപ്പുകള്‍ സജീവമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാ തല ഉദ്ഘാടനം കൊല്ലം യൂനിവേർസിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെച്ച് കോർപ്പറേഷൻ മേയർ, കുടുംബശ്രീ ഗവേണിംഗ് ബോർഡ് അംഗവുമായ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു.
കൊല്ലം കോർപ്പറേഷൻ കൗൺസിലർ എസ്.ശ്രീലത അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട് പരിപാടി വിശദീകരണം നടത്തി. കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൻ യു.പവിത്ര, കോളേജ് പ്രിൻസിപ്പൽ ഡോ.എ.മോഹൻകുമാർ,സംസ്ഥാന പ്രോഗ്രാം മാനേജർ സി സി. നിഷാദ്, ജില്ല പ്രോഗ്രാം മാനേജർ ജെൻസി ജോൺ സംസാരിച്ചു.
ജില്ലാ മിഷൻ അസി. കോർഡിനേറ്റർ എ.അനീസ സ്വാഗതവും, കൊല്ലം സി ഡി എസ് ചെയർ പേർസൻ സി.സുജാത നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ, വിവിധ CDS കളിൽ, മികച്ച പങ്കാളിത്തത്തിൽ ഓക്സിലറി ഗ്രൂപ്പംഗങ്ങളുടെ, സംഗമം നടന്നു വരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close