ഇന്ന്‌ ഗ്രന്ഥശാലാ ദിനം ചരിത്രം ‘കുടിയേറുന്നു’ വായനാക്കൂട്ടിലേക്ക്‌ നാടൻ കലാ ഗവേഷകനും വിഷവൈദ്യ ചികിത്സകനും അധ്യാപകനുമായ എ എൻ കൊടക്കാടിന്റെ അപൂർവ പുസ്‌തക ശേഖരം ഇനി കൊടക്കാട്‌ നാരായണ സ്‌മാരക ഗ്രന്ഥാലയത്തിന്‌

ഇന്ന്‌ ഗ്രന്ഥശാലാ ദിനം

ചരിത്രം ‘കുടിയേറുന്നു’ വായനാക്കൂട്ടിലേക്ക്‌

നാടൻ കലാ ഗവേഷകനും വിഷവൈദ്യ ചികിത്സകനും അധ്യാപകനുമായ എ എൻ കൊടക്കാടിന്റെ അപൂർവ പുസ്‌തക ശേഖരം ഇനി കൊടക്കാട്‌ നാരായണ സ്‌മാരക ഗ്രന്ഥാലയത്തിന്‌

കൊടക്കാട്
പ്രകൃതിനിരീക്ഷകനായിരുന്നു, എഴുത്തുകാരനാണ്‌, സംഭാഷണചതുരനാണ്, നാടൻ കലാ ഗവേഷകനാണ്‌, സാഹിത്യരസികനാണ്, ആയുർവേദം, വിഷവൈദ്യം എന്നിവയിലെല്ലാം സ്വാധീനം;- അപ്പോൾ അദ്ദേഹത്തിന്റെ പുസ്‌തക ശേഖരമോ –- ബഹുകേമമായിരിക്കും. ഗ്രന്ഥശാലാദിനത്തിൽ കൊടക്കാട്‌ നാരായണ സ്‌മാരക ഗ്രസ്ഥാലത്തിന്‌ ലഭിച്ചത്‌ വിഷവൈദ്യചികിത്സകനും ആയുർവേദ ഗവേഷകനുമായ അന്തരിച്ച എ എൻ കൊടക്കാടിന്റെ പുസ്‌തക ശേഖരമാണ്‌. പുരാത അറിവിലേക്കുള്ള ഇടനാഴിയാവുകയാണ്‌ ഗ്രന്ഥാലയത്തിലെ എ എൻ കൊടക്കാട്‌ സ്‌മാരക ഡസ്‌ക്‌.
മെഴുക്കുപുരണ്ട മരമേശകളിൽ ചിതറിക്കിടക്കുന്നുണ്ട്‌ ഈ ഗ്രന്ഥാലയ്ത്തിൽ പത്രങ്ങൾ, തണുത്ത ബെഞ്ചുകളിലിരുന്ന് അക്ഷരം തിരഞ്ഞുപിടിച്ചു വായിക്കുന്നവരുമുണ്ട്‌. അനുഭവവും അറിവും കൂട്ടിക്കലർത്തിയുള്ള ഇവരുടെ തർക്കങ്ങൾക്ക് അലമാരയിലിരുന്നു ദസ്‌തയേവ്സ്കിയും മാർക്സും ചങ്ങമ്പുഴയുമൊക്കെ സാക്ഷികളാകുന്നുണ്ട്‌. ഇവയ്‌ക്കൊപ്പം സാക്ഷികളാകാൻ ഇനി കൊടക്കാടിന്റെ ഗുരുനാഥനായ ഡോ: എ എൻ കൊടക്കാടിന്റെ പുസ്‌തകങ്ങളുമുണ്ടാകും.
ആയുർവവേദ ഗവേഷകർക്കും നാടൻ കലാ ചരിത്ര ഗവേഷകർക്കും മുതൽക്കൂട്ടാകും ഈ ഡസ്‌ക്‌ എന്നുറപ്പ്‌. 1952ൽ എ എൻ കൊടക്കാടിന്റെ നേതൃത്വത്തിലാണ്‌ ഗ്രന്ഥാലയം സ്ഥാപിച്ചത്‌. വടക്കേ മലബാറിന്റെ കല, സാഹിത്യം സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒരുപിടി പുരാരേഖകളും അഷ്ടാംഗ ഹൃദയമുൾപ്പെടെയുള്ള അപൂർവ ഗ്രന്ഥങ്ങളുമാണ്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഗ്രന്ഥാലയത്തിന്‌ കൈമാറിയത്‌.
പൂരക്കളി, തെയ്യം, ഓട്ടൻതുള്ളൽ എന്നീ കലാരൂപകൾക്ക് ജനകീയൽക്കരിച്ചയാളാണ്‌ ഓലാട്ട്‌ എയുപി സ്‌കൂളിൽ 32 വർഷക്കാലും പ്രധാനാധ്യാപകനായ ആലക്കാട്‌ നാരായണനെന്ന എ എൻ കൊടക്കാട്‌. ഡോ. കെ കെ എൻ കുറുപ്പ്‌, നർത്തകരത്നം കണ്ണപ്പെരുവണ്ണാൻ എന്നിവർക്കൊപ്പം കൊടക്കാട്‌ കലാനികേതനിലൂടെ നാടൻകലകളെ പുറംലോകത്തെത്തിക്കാൻ പരിശ്രമിച്ചു. ഏഷ്യാഡിലും കോമൺവെൽത്ത് സമ്മേളനങ്ങളിലും തെയ്യം അവതരിപ്പിക്കുന്നതിനും നേതൃത്വംനൽകി . വിദേശരാജ്യങ്ങളിൽനിന്ന് ഒട്ടേറെ പ്രതിഭകളെ തെയ്യത്തെ മനസിലാക്കാൻ കൊടക്കാട്ടേക്കും കരിവെള്ളൂരേക്കുമെത്തിച്ചതും ഇദ്ദേഹമാണ്‌. നാരായണ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സ്ഥാപക സെക്രട്ടറിയുമാണ്‌. റഫറൻസ് ഗ്രന്ഥങ്ങളടക്കം 200 ഓളം പുസ്തകങ്ങളാണ് എ പ്ലസ് ഗ്രേഡിലുള്ള ഗ്രന്ഥാലയത്തിലെത്തുന്നത്. എ എൻ കൊടക്കാടിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യ കെ ദേവകി എം രാജഗോപാലൻ എംഎൽഎക്ക്‌ പുസ്തകങ്ങൾ കൈമാറി എം വി ചന്ദ്രഭാനു അധ്യക്ഷനായി. കെ ടി വി നാരായണൻ, എ കുഞ്ഞിക്കൃഷ്ണൻ , സി മാധവൻ, കൊടക്കാട് രാഘവൻ, പി കെ ലക്ഷ്മി, മേച്ചേരി മോഹനൻ, ടി വി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close