
ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി നെല്ലിക്കാട്ട് പ്രിസം വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു.
കാഞ്ഞങ്ങാട് : ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി നെല്ലിക്കാട്ട് പ്രിസം വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു. ലൈബ്രറി കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ കൺവീനർ സുനീഷ് കക്കാട്ടി ഉദ്ഘാടനം ചെയ്തു. പുതു തലമുറയിൽ വായന ശീലം വളർത്താൻ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. വായന പ്രതിജ്ഞ ചൊല്ലി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. വി. അശോകൻ , എ.വി.മാധവൻ, പി.വി. കുഞ്ഞിരാമൻ, എ. ദാമോദരൻ, സി. സജിത്ത്, പി. അശോകൻ, എം.കെ.രാജേഷ് സംസാരിച്ചു.
Live Cricket
Live Share Market