
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന് തുടക്കമായി.
വിജ്ഞാനോത്സവത്തിന് തുടക്കമായി
ചെറുവത്തൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന യുറീക്കാ ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന് തുടക്കമായി. സർഗ്ഗാത്മകകൂട , നിർമ്മാണ കൂട , ശാസ്ത്ര കൂട എന്നീ മൂന്ന് കൂടകളിലായി മൂന്ന് വീതം പ്രവർത്തനങ്ങൾ ഉണ്ട് . കുട്ടികൾ 5 ദിവസത്തിനകം മൂന്ന് കൂടകളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഓരോ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. അറിവ് നിർമ്മിക്കുന്ന കുട്ടി സ്വയം വിലയിരുത്തുന്നകുട്ടി എന്ന വിജ്ഞാനോത്സവ ലക്ഷ്യത്തിലൂന്നിയാണ് വിലയിരുത്തലുകൾ പൂർത്തിയാക്കുന്നത് . സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്കായി പഞ്ചായത്ത്, ജില്ലാ , സംസ്ഥാന തല വിജ്ഞാനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. കാസർഗോഡ് ജില്ലയിൽ സംസ്ഥാന വിജ്ഞാനോത്സ ചെയർമാൻ കെ. പ്രേംരാജ്, എം.വി.പ്രമോദ്കുമാർ , കെ.ടി. സുകുമാരൻ , വി.മധുസൂദനൻ ,എം.വി. പുരുഷോത്തമൻ , ബി.അശോകൻ നേതൃത്വം നൽകി.
ജില്ലാതല ഉദ്ഘാടനം
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.എം.വി.ഗംഗാധരൻ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. എം.കെ.വിജയകുമാർ , വി.മധു , പി.സീമ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും പരിഷത്ത് തൃക്കരിപ്പൂർ മേഖല സെക്രട്ടറി സുഭാഷ്ചന്ദ്രജയൻ നന്ദിയും പറഞ്ഞു.