
ലഹരി ഭീകരനെ തുരത്തി രാവണീശ്വരം സ്ക്കൂൾ
ലഹരി ഭീകരനെ തുരത്തി രാവണീശ്വരം സ്ക്കൂൾ
നവമ്പർ 1 കേരളപ്പിറവി ദിനത്തിൽ രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പി ടി എ ,എസ്എംസി ,എം പിടിഎ ,സ്റ്റാഫ് കൗൺസിൽ ,സ്റ്റുഡൻ്റ്സ് യൂണിയൻ എന്നിവയുടെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ശംഖലയും ലഹരി വലയവും നിർമ്മിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്ക്കൂൾ വൈസ് ചെയർമാൻ ശിവാനി പവിത്രൻ ചൊല്ലിക്കൊടുത്തു.എൻ എസ് എസിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരി ഭീകരനെ സ്ക്കൂൾ ചെയർമാനും വൈസ് ചെയർമാനും ചേർന്ന് പ്രതീകാത്മകമായി ദഹിപ്പിച്ചു. ബ്ലോക്ക് മെമ്പർ എം ജി പുഷ്പ ,വാർഡ് മെമ്പർ പി മിനി, പി ടി എ പ്രസിഡൻ്റ് കെ ശശി ,എസ്എംസി ചെയർമാൻ എ പവിത്രൻ ,പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ ,പ്രഥമാധ്യാപകൻ കെ പി സുരേന്ദ്രൻ, എം പി ടി എ പ്രസിഡൻ്റ് എംസുനിത ,സീനിയർ അധ്യാപകരായ സി പ്രവീൺ കുമാർ ,ബി പ്രേമ, സി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.എൻ എസ് എസ് ,ജൂനിയർ റെഡ് ക്രോസ്സ് ,സ്കാട്ട്സ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു.