:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.

തൃക്കരിപ്പൂർ:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.

:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.
:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.

സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പാദമുദ്രകൾ – പ്രാദേശിക ചരിത്രരചന ശില്പശാലയിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് രചനകളിലൊന്നായി ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി നിളയുടെ രചന തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യ ഘട്ടമായ സ്കൂൾ തലത്തിൽ,സംസ്ഥാനത്തെ അയ്യായിരത്തോളം കുട്ടികൾ പങ്കെടുത്തതായിരുന്നു പ്രാദേശിക ചരിത്രരചന. തുടർന്ന് ഉപജില്ല, ജില്ലാതലങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി 14 ജില്ലകളിലെ 28 കുട്ടികൾ പങ്കെടുത്തു കൊണ്ടുള്ളതായിരുന്നു മൂന്നുനാൾ നീണ്ട സംസ്ഥാന തലത്തിലെ സമാപന ശില്പശാല . സമാപനമായ സംസ്ഥാന തല ശില്പശാല നടന്ന തിരുവനന്തപുരം സീ മാറ്റിൽ വെച്ച് ഗതാഗത മന്ത്രി അഡ്വ.ആൻ്റണി രാജുവിൽ നിന്നും നിള പ്രശസ്തിപത്രവും പുരസ്കാരവും ഏറ്റുവാങ്ങി.
ജൈവവൈവിധ്യ സമ്പന്നമായ ഇടയിലെക്കാട് ദ്വീപിൻ്റെ പരിസ്ഥിതിയുടെ ഇന്നലെകളിലേക്ക് കടന്നിറങ്ങിക്കൊണ്ട് നടത്തിയ അന്വേഷണം ചരിത്ര സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. ഒരു കാലത്ത് പൂർണമായും കാടായി കിടന്ന 312 ഏക്കർ വിസ്തൃതിയുള്ള തുരുത്തിൽ ഇന്ന് പച്ചപ്പോടെ തലയുയർത്തി നിൽക്കുന്ന 15 ഏക്കർ വിസ്തൃതിയുള്ള കാവിലെ ഓരോ ജീവജാലങ്ങളുടെയും പഴയതും പുതിയതുമായ വിവരങ്ങൾ സൂക്ഷ്മ വിശകലനത്തോടെ അവതരിപ്പിക്കുന്നുണ്ട്. കാവിലെ ജൈവസമ്പന്നതയുടെ അടയാളമായ ഓരിലത്താമര, വംശനാശ ഭീഷണി നേരിടുന്ന കഴുകൻ വിഭാഗത്തിൽപ്പെട്ട പക്ഷിയായ വെള്ളവയറൻ കടൽപ്പരുന്ത്, മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരന്മാർ തുടങ്ങിയവയെപ്പറ്റിയുള്ള നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഏറെ ശ്രദ്ധേയമായി.കോഴിക്കോട്-മംഗലാപുരം റെയിൽപ്പാതയുടെ നിർമാണ ചരിത്രത്തിൽ ഇടയിലെക്കാടിനും പങ്കാളിത്തമുണ്ടായിരുന്നുവെന്ന് നിള തൻ്റെ ചരിത്രരചനയിലൂടെ സ്ഥാപിച്ചുറപ്പിച്ചു. പാളങ്ങൾ ഉറപ്പിക്കാൻ മര സ്ലീപ്പറുകൾ നിർമിക്കാനായി ഇടയിലെക്കാട്ടിൽ നിന്നും കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റി വളപട്ടണം പുഴയിലൂടെ മരക്കമ്പനികളിലേക്ക് പാണ്ടികളാക്കി കടത്തുകയായിരുന്നു. കവ്വായിക്കായലിൽ നൂറുകണക്കിന് കായൽ മുതലകൾ കായലോരത്തെ കണ്ടൽക്കാടുകളിൽ മദിച്ചു പുളച്ചതായി മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ്റെ മലബാർ മാന്വൽ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരുന്നു. കായലോരത്തുവെച്ച് മുതലകളുടെ കടിയേറ്റവരും വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടുകളെയും കന്നുകാലികളെയും മുതലകൾ കൊന്നൊടുക്കിയ സംഭവവും പഴമക്കാർ ഓർമച്ചെപ്പിൽ നിന്ന്‌ പരതിയെടുത്തു. വൻമരങ്ങൾ കടപുഴകി വീഴുമ്പോൾ കാവിൻ്റെ വനസമ്പന്നത ശോഷിച്ചു വരുന്നതും നിരീക്ഷണ വിധേയമാക്കി.പ്രദേശത്തെ ചില സ്ഥാനിക സസ്യങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളായി പൂവിടാത്തത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും പാരിസ്ഥിതിക ചരിത്രാന്വേഷണത്തിൽ ചൂണ്ടിക്കാട്ടി.
ചിറ്റാരിക്കാൽ ബിആർസി യിലെ സി ആർ സി കോ-ഓഡിനേറ്ററും പാദമുദ്ര സ്‌റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ പി പുഷ്പാകരൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം തുടങ്ങിയവർ ഉദിനൂർ സ്കൂളിലെ അധ്യാപകർക്കൊപ്പം പരിസ്ഥിതി ചരിത്രാന്വേഷണത്തിന് മാർഗദർശികളായി.

:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.
:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close