
പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു.
പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരള ഗാനങ്ങൾ, പ്രതിജ്ഞ,ഫ്ലാഷ് മോബ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . 2021 22 എൽ എസ് എസ് ജേതാവ് ശിവന്യയെ അനുമോദിച്ചു. തേജസ്വിനി വായനശാലയും പാലായി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായന വസന്തം പരിപാടിയിൽ മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനം വായനശാല ജോയിൻ സെക്രട്ടറി അനീഷ് നിർവഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ സതി. വി. വി നിർവഹിച്ചു. കൗൺസിലർ ലത ടി.പി , പിടിഎ പ്രസിഡണ്ട് രമേശൻ,മദർപി. ടി. എ.പ്രസിഡണ്ട് അമിത, കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു . ലഹരി വിരുദ്ധ ശൃംഖലയിൽ ഹെഡ്മാസ്റ്റർ കെ വി രാജീവൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
Live Cricket
Live Share Market