
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ മഹിളാ പഠന ക്യാമ്പ് എം.വിജിൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ മഹിളാ പഠന ക്യാമ്പ് എം.വിജിൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക , കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക , കേരള സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് ഉയർത്തി പിടിച്ച് ജൂലൈ 15 ന് നടക്കുന്ന ജില്ലാ മാർച്ച് വിജയിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ മഹിളാ പഠന ക്യാമ്പ് ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് ഹൊസ്ദുർഗ്ഗ് ജി.എച്ച് എസ് എസിൽ ചേർന്ന ക്യാമ്പ് എം .വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ കെ.ബീന സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ദിലീപ് കുമാർ , സംസ്ഥാന കമ്മറ്റിയംഗം എൻ.കെ. ലസിത എന്നിവർ നേതൃത്വം നൽകി. ജില്ല പ്രസിഡണ്ട് യു ശ്യാമ ഭട്ട് അദ്ധ്യക്ഷത വഹിച്ച പഠന ക്യാമ്പിൽ ജില്ലാ സെക്രട്ടറി പ്രകാശൻ ടി സ്വാഗതവും മഹിളാ സബ് കമ്മിറ്റി കൺവീനർ കെ.ലളിത നന്ദിയും പറഞ്ഞു.
r