
ജൂൺ5 പരിസ്ഥിതി ദിനം പടന്ന എംആർവിഎച്ച്എസ് സിൽ കടലാസുരഹിത ദിനമായി ആചരിക്കും
ജൂൺ5 പരിസ്ഥിതി ദിനം
പടന്ന എംആർവിഎച്ച്എസ് സിൽ കടലാസുരഹിത ദിനമായി ആചരിക്കും
പടന്ന: സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വർധിപ്പിച്ച് പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ സമൂഹത്തില്‍ വളർത്തുക എന്ന ലക്ഷ്യത്തോടെ പടന്ന വികെപി കെഎച്ച് എംആർവിഎച്ച്എസ് സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം കടലാസ് രഹിത ദിനമായി ആചരിക്കും.
നമുക്ക് ചുറ്റുമുള്ള ലോകം പേപ്പറിെൻറ ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിരമായൊരു ഭാവിക്ക് വഴിയൊരുക്കുന്നതിനും വേണ്ടിയാണ് ‘കടലാസ് രഹിത ദിനം’ എന്ന ആശയം ഈ വിദ്യാലയം നടപ്പിലാക്കുന്നത്. ഓരോ പേപ്പറിന്റെ നിർമ്മിതിയിലും പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും മരങ്ങൾ മുറിക്കപ്പെടുകയും കിളികളുടെ ആവാസ വ്യവസ്ഥയ്ക്ക് ആഘാതം സംഭവിക്കുകയും ചെയ്യുന്നു എന്ന വലിയ അറിവ് കുട്ടികളിലേക്ക് പകരാൻ ഗോ പേപ്പർ ക്യാമ്പയിനിലൂടെ വിദ്യാലയം ലക്ഷ്യം വെക്കുന്നു.
പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ വ്യാപകമായി കുറയ്ക്കുക എന്ന ലക്ഷ്യം കുട്ടികളിലേക്ക് എത്തിക്കാൻ ആയാണ് കടലാസ് രഹിത ദിനം നടപ്പിലാക്കുന്നത്.
സ്കൂൾ എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഹെഡ്മാസ്റ്റർ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ എസ്.ആർ ജി കൺവീനർ സന്ധ്യ സുന്ദരൻ നമ്പ്യാർ , കെ സുചിത്ര, ടി കെ ഹസീന എന്നിവർ അറിയിച്ചു.