
സദ്ഗുരു പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സദ്ഗുരു പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് :ലോക ലഹരി വിരുദ്ധദിനത്തിൽ സദ്ഗുരു പബ്ലിക് സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അമ്പലത്തറ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ :ബാബു തോമസ് ബോധവൽക്കരണക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി: അമൃത സന്തോഷ് അധ്യക്ഷയായി.അമ്പലത്തറ എ എസ് ഐ ശ്രീ: ബിജു ജോർജ് കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ:എം സുനിൽ കുമാർ സന്നിഹിതനായിരുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി :നിഷ നാരായണൻ സ്വാഗതവും അധ്യാപിക ശ്രീമതി വിജയ പി നന്ദിയും പറഞ്ഞു.സീഡ് കോ ഓർഡിനേറ്റന്മാരായ ബി കെ. ശില്പ, വൈ.ശ്വേത, ജെസ്സി മോൾ എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market