*ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൽ അധ്യാപകരാകാൻ വിദ്യാർഥികളും*
**ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൽ അധ്യാപകരാകാൻ വിദ്യാർഥികളും
ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൽ അധ്യാപകരാകാൻ കുട്ടികൾക്ക് പരിശീലനമൊരുക്കി തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്. ജില്ലാ സാക്ഷരതാ മിഷന്റെയും കൈറ്റ് ന്റെയും സഹകരണത്തോടെ അദ്ധ്യാപക ദിനത്തിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് കൂലേരി അധ്യക്ഷത വഹിച്ചു. കൈറ്റ് ലെ മാസ്റ്റർ ട്രെയിനർ പി എം അനിൽ കുമാർ പരിശീലനം നൽകി. എം രജീഷ് ബാബു, പ്രിൻസിപ്പൽ പി സീമ, എന്നിവർ സംസാരിച്ചു. കൈറ്റ് പരിശീലകനുള്ള വിദ്യാർത്ഥികളുടെ അദ്ധ്യാപക ദിന സമ്മാനം വോളന്റീർ സെക്രട്ടറിമാരായ എം ശ്രദ്ധ, പി നിവേദ് എന്നിവർ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ജീന നന്ദിയും പറഞ്ഞു.