പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു
. നീലേശ്വരം ഗവ: ആയുർവേദ ഡിസ്പെൻസറി.മെഡിക്കൽ ഓഫീസർ ഡോ.ജി.കെ സീമ ക്ലാസ്സു കൈകാര്യം ചെയ്തു. കൗമാരം കരുത്തും കരുതലും കാഴ്ചപ്പാടും സമീപനവും എന്ന വിഷയത്തിലധിഷ്ഠിതമായിരുന്നു ക്ലാസ് .
പരിപാടി സ്റ്റാഫ് സെക്രട്ടറി വി കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിറ്റന്റ കെ.പി ബാബു അദ്ധ്യക്ഷനായി. നോഡൽ ഓഫീസർ പ്രമോദിനി.പി സ്വാഗതം പറഞ്ഞു. അധ്യാപകരായ റീന. വി കെ , ദീപ.പി., സുധിന എം, സന്ധ്യ എ.വി, സിജിമോൾ ടി എന്നിവർ ആശംസയറിയിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ സുദീർത് , ജോ. കൺവീനർ അനന്യ സി. എന്നിവർ സംസാരിച്ചു. ടീൻസ് ക്ലബ് കോർഡിനേറ്റർ പ്രീത. എൻ നന്ദി അറിയിച്ചു.
Live Cricket
Live Share Market