സർഗാത്മക ഗ്രാമം എന്ന ലക്ഷ്യവുമായി ഓരി*

*സർഗാത്മക ഗ്രാമം എന്ന ലക്ഷ്യവുമായി ഓരി*

ചെറുവത്തൂർ :

വായനയിലൂടെയും കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ജീവിതത്തെ സർഗാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ പുരോഗമന കലാസാഹിത്യ സംഘം ഓരി യൂനിറ്റ് “സർഗാത്മക ഗ്രാമം ” പദ്ധതി നടപ്പിലാക്കുന്നു. ജീവിച്ചു മുന്നേറുന്നതിനോടൊപ്പം ഓരോരുത്തരും അവർ ജീവിക്കുന്ന ലോകത്തെക്കുറിച്ച് പലതും മനസ്സിലാക്കുന്നുണ്ട്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഓരോ മനുഷ്യനും സ്വന്തം രീതിയിൽ മറ്റുള്ളവരെ അറിയിക്കുന്നുമുണ്ട് ;ഇതിനായി വിവിധ കലാരൂപങ്ങളോ, സാഹിത്യരൂപങ്ങളോ ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം സർഗാത്തമക സൃഷ്ടികളും സ്രഷ്ടാക്കളും എല്ലാ ഗ്രാമങ്ങളിലുമുണ്ടാവാം; ഓരി ഗ്രാമത്തിലുമുണ്ട്. ലഭ്യമാവേണ്ട പ്രോത്സാഹനമോ, പ്രചോദനമോ , അവസരങ്ങളോ കിട്ടാതെ ഉള്ളിലൊതുങ്ങേണ്ടി വരുന്ന ഇത്തരം പ്രതിഭകളെ അംഗീകരിക്കുകയും, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുകയുമാണ് പുരോഗമന കലാ സാഹിത്യ സംഘം ഓരി യൂണിറ്റ് സർഗാത്മക ഗ്രാമത്തിലൂടെ. പ്രാദേശിക എഴുത്തുകാർക്കുള്ള സാഹിത്യ ശില്പശാലകൾ, ചലച്ചിത്രോത്സവം, ഫിലിം സൊസൈറ്റി, നാടകോത്സവം, സാഹിത്യ യാത്രകൾ, സാംസ്കാരിക സദസ്സുകൾ, പാട്ടുകൂട്ടം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പുരോഗമന കലാസാഹിത്യ സംഘം ഓരി യൂനിറ്റിൻ്റെ നേതൃത്വത്തിൽ വള്ളത്തോൾ വായനശാലയുമായി സഹകരിച്ചാണ് സർഗാത്മക ഗ്രാമം പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പ്രശസ്ത ഗായകൻ ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്തു. സർഗാത്മക ഗ്രാമം പദ്ധതി രേഖയുടെ പ്രകാശനം പഞ്ചായത്ത് മെമ്പർ എം വി ഗീത വായനശാലയുടെ പ്രസിഡൻ്റ് പി പി ഗിരീശന് നൽകി നിർവ്വഹിച്ചു.
പ്രാദേശിക എഴുത്തുകാരുടെ സംഗമത്തിൽ സൃഷ്ടികളുടെ അവതരണവും പുസ്തക സമ്മാനവും കൈയ്യെഴുത്തു മാഗസിൻ പ്രകാശനവും നടന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം എൻ കെ മനോജ് കുമാർ ഡോ.സലീമിന് നൽകി മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം കെ എൻ മനോജ് കുമാർ ചരിത്ര ഗവേഷകൻ ഡോ.സലിമിന് നൽകി മാഗസിൻ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സാഹിത്യ പ്രദർശനവും സംഘടിപ്പിച്ചു.
കെഎൻ മനോജ് കുമാറിൻ്റെ കൈയ്പ്പക്ക – ഏകപാത്ര നാടകവും അരങ്ങേറി. പി കെ പവിത്രൻ, സി വി രാജൻ, വീണ പ്രദീപ്, സലീജ എം.വി ,സി അനിൽ എന്നിവർ നേതൃത്വം നൽകി.വിനോദ് ആലന്തട്ട,രഞ്ജിത്ത് ഓരി , സന്ദീപ് ഓരി എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close