പഞ്ചവാദ്യ സപര്യയുടെ മുപ്പതാമാണ്ട്: സ്മൃതിമേളനം പരിപാടി ജൂൺ 23 ന് നീലേശ്വരത്ത്

പഞ്ചവാദ്യ സപര്യയുടെ മുപ്പതാമാണ്ട്: സ്മൃതിമേളനം പരിപാടി ജൂൺ 23 ന് നീലേശ്വരത്ത്

നീലേശ്വരം വാദ്യകലാ ഗ്രാമത്തിൽ ആദ്യമായി പഞ്ചവാദ്യം അവതരിപ്പിച്ച് അരങ്ങേറിയിട്ട് 3 പതിറ്റാണ്ടാകുന്നു.
നീലേശ്വരം വാദ്യകുലത്തിന്റെ ഗുരുനാഥന്മാരായിരുന്ന നീലേശ്വരം നാരായണ മാരാരും നീലേശ്വരം ബാലകൃഷ്ണ മാരാരുമാണ് ഉത്സാഹികളും വാദ്യകുതുകികളുമായ ഒരു കൂട്ടം യുവാക്കളെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത് അരങ്ങേറ്റിയത്. നീലേശ്വരം കർമഭൂമിയാക്കിയ പ്രശസ്ത ക്ഷേത്രവാദ്യ കലാകാരൻ ചെറുതാഴം ദാമോദര മാരാരും പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. ഈ കൂട്ടായ്മയാണ് 30-ാം വാർഷികാഘോഷത്തിനായി ഒത്തു ചേരുന്നത്. ഗുരുനാഥൻ ചെറുതാഴം ദാമോദര മാരാർക്ക് ഗുരുദക്ഷിണയായി സുവർണ ഹാരവും സമർപ്പിക്കും. 23 ന് രാവിലെ 9 ന് പ്രാരംഭ സമ്മേളനം. നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രം ട്രസ്റ്റി ടി.സി. ഉദയവർമ രാജ, തളിയിൽ ക്ഷേത്രം മേൽശാന്തി ശ്രീധര ശിവരു രായർ, മന്നൻപുറത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ കെ.വാസുദേവൻ മൂത്ത പിടാരർ, ചെറുതാഴം ദാമോദര മാരാർ, അരമന വളപ്പിൽ മുരളി.കെ. മാരാർ എന്നിവർ ദീപ പ്രോജ്വലനം നടത്തും.
നീലേശ്വരത്തിന്റെ വാദ്യകലാ ഗുരുനാഥന്മാരായിരുന്ന ചിറക്കാൽ ശങ്കര മാരാർ, അരമന വളപ്പിൽ നാരായണ മാരാർ, നീലേശ്വരം നാരായണ മാരാർ, നീലേശ്വരം ബാലകൃഷ്ണ മാരാർ എന്നിവരുടെ ഛായാചിത്രങ്ങൾക്ക് മുന്നിൽ ശിഷ്യർ പുഷ്പാർച്ചന നടത്തും. 9.30 മുതൽ 10.15 വരെ പ്രമുഖ വാദ്യകലാകാരന്മാർ അണിനിരക്കുന്ന കേളികൊട്ട്. 10.15 മുതൽ 11.15 വരെ അമൃത ടിവി റെഡ് കാർപ്പറ്റ് ഫെയിം ഐരണീശം വൈദേഹി സുരേഷിന്റെ സോപാന ഗീതാഞ്ജലി. 11.15 മുതൽ 12 വരെ ഡബിൾ കുഴൽപ്പയറ്റ്. 12 മണി മുതൽ ഉത്തര കേരളത്തിലെ പഞ്ചവാദ്യത്തിന്റെ ഉൽപത്തിയും വികാസവും എന്ന വിഷയത്തിൽ പത്മശ്രീ ശങ്കരൻകുട്ടി മാരാരും ഉത്തരകേരളത്തിലെ പഞ്ചവാദ്യപ്രമാണിമാരും തമ്മിൽ മട്ടന്നൂരിനൊപ്പം… എന്ന പേരിൽ സൗഹൃദ സംവാദം. വൈകുന്നേരം 3 മണിക്ക് പ്രമുഖ വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം.
5.30 ന് ചേരുന്ന സമാദരണ സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. ചെറുതാഴം ദാമോദര മാരാർക്ക് തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സുവർണഹാരം സമ്മാനിക്കും. കെ.സി.മാനവർമ രാജ പൊന്നാടയണിയിക്കും. കേന്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വാദ്യാപ്രവീൺ ചെറുതാഴം കുഞ്ഞിരാമൻ മാരാർ കീർത്തി ഫലകം സമർപ്പിക്കും. ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ നീലേശ്വരത്തിന്റെ ജനകീയ ഡോക്ടർ ഡോ.കെ.സി.കെ. രാജയ്ക്ക് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത സ്നേഹാദരം സമർപ്പിക്കും. പഞ്ചവാദ്യ രംഗത്ത് 3 പതിറ്റാണ്ട് പൂർത്തിയാക്കിയ പഞ്ചവാദ്യ സംഘാംഗങ്ങൾക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പൊന്നാടയും മെമന്റോയും സമ്മാനിക്കും. രാത്രി 7.30 മുതൽ 10 മണി വരെ നാട്യകേസരി കോട്ടയ്ക്കൽ കേശവൻ കുണ്ടലായരും സംഘവും ദുര്യോധനവധം കഥകളി അവതരിപ്പിക്കും. കേശവൻ കുണ്ടലായർ മാക്കരംകോട്ട് ദുരോധനനായും കോട്ടയ്ക്കൽ സി.എം.ഉണ്ണിക്കൃഷ്ണൻ വെള്ളിക്കോത്ത് രൗദ്രഭീമനായും അരങ്ങിലെത്തും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ, ജനറൽ കൺവീനർ നീലേശ്വരം ഉണ്ണിക്കൃഷ്ണൻ, അരമനവളപ്പിൽ മുരളി.കെ. മാരാർ, നീലേശ്വരം പ്രമോദ് മാരാർ, നീലേശ്വരം മനോജ് മാരാർ, ചിറക്കാല ശ്രീകുമാർ മാരാർ, നീലേശ്വരം നന്ദകുമാർ മാരാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
………………………….


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close