
പരപ്പയുടെ പുസ്തകപ്പൂക്കാലത്തിൽ കളിയും പാട്ടുമായി അനിൽ നടക്കാവ്
പരപ്പയുടെ പുസ്തകപ്പൂക്കാലത്തിൽ
കളിയും പാട്ടുമായി
അനിൽ നടക്കാവ്
കാസർകോട് – ജി എൽ പി എസ് പരപ്പ , വായന ആചരിക്കുകയല്ല . ആഘോഷിക്കുകയാണ് . ജൂൺ 20 ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കഥാപുസ്തകം സമ്മാനിച്ച് ആരംഭിച്ച പുസ്തകപ്പൂക്കാലത്തിൽ കളിയും പാട്ടുമായി എത്തിച്ചേർന്ന വിശിഷ്ടാതിഥി അനിൽ നടക്കാവ് . കളിയിൽ അൽപ്പം വായന എന്ന പരിപാടിയിലൂടെ കുരുന്നുകളോട് ഒന്നിച്ച് ആടിപ്പാടാൻ നാടകകാരനൊപ്പം പ്രശസ്ത നടൻ പ്രകാശൻ വെള്ളച്ചാലുമുണ്ടായിരുന്നു
പുസ്തകപ്പൂക്കാലത്തിൻ്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ജി എൽ പി എസ് പരപ്പ സംഘടിപ്പിക്കുന്നത്
Live Cricket
Live Share Market