വരും തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത വിധം ഉജ്വലമാണ് വടക്കില്ലത്തിൻ്റെ ജീവിതം: കെ. പ്രകാശ് ബാബു

വരും തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത വിധം ഉജ്വലമാണ് വടക്കില്ലത്തിൻ്റെ ജീവിതം:
കെ. പ്രകാശ് ബാബു


പുറച്ചേരി:
വരും തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാനാവാത്ത വിധം ഉജ്വലവും ത്വാഗപൂർണ്ണവും അർപ്പിതവുമായിരുന്നു സഖാവ് വടക്കില്ലത്തിൻ്റെ ജീവിതമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
വടക്കില്ലത്തിൻ്റെ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ വടക്കില്ലം സ്മാരക അവാർഡ് സർപ്പണവും അനുസ്മരസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കും പ്രവൃത്തിയും ഇത്രമേൽ ഒന്നിച്ച് ചേർന്നു നിൽക്കുന്ന ജീവിതം രാഷ്ട്രീയത്തിൽ അപൂർവ്വമാണ്.
അവസരവാദികളും സ്വാർത്ഥമതികളുമായ ആളുകൾ രാഷ്ട്രീയത്തിൽ നിറഞ്ഞു കൊണ്ടിരിക്കുമ്പോൾ വടക്കില്ലത്തിൻ്റെ ജീവിതം അനുസ്മരിക്കപ്പെടുന്നത് ഒരു രാഷ്ട്രീയപ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.


എൻഡോസൾഫാൻ വിരുദ്ധ സമര പോരാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിച്ചു. 25,000 രൂപയും കെ.കെ.ആർ.വെങ്ങര രൂപകൽപ്പന ചെയ്തശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വി.ഇ.ശങ്കരൻ നമ്പൂതിരി പ്രശസ്പെത്രം സമർപ്പിച്ചു. ശനകഷ്ടപ്പെടുന്നവർക്ക് വേണ്ടി നിസ്വാർഥവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്പലത്തറയ്ക്ക് നൽകുന്നതിലൂടെ വടക്കില്ലം പുരസ്കാരം കൂടുതൽ തിളക്കമുള്ളതായി മാറുന്നുവെന്ന് അംബികാ സുതൻ മാങ്ങാട് പറഞ്ഞു.
സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടു കൊണ്ടിരിക്കുന്ന കനിവും കാരുണ്യവും തിരികെയെത്തിക്കാൻ സമരങ്ങൾക്കും കലയ്ക്കുള്ളതു പോലെ പ്രാധാന്യമുണ്ടെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ബാബു എളയാവൂർ, സി. പി. സന്തോഷ് കുമാർ, വി.വിനോദ്, ബങ്കളം കുഞ്ഞികൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ,രേഷ്മ പരാഗൻ, ബാബു രാജേന്ദ്രൻ , കരിവെള്ളൂർ രാജൻ തുടങ്ങിയവർ സംസാരിച്ചു. മാധവൻ പുറച്ചേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് വി.ഇ. പരമേശ്വരൻ സ്വാഗതവും ഉണ്ണികൃഷ്ണൻ . വി.ഇ. നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close