
ജനാധിപത്യത്തെ വിഴുങ്ങുന്ന മാധ്യമ മാറ്റത്തെ കരുതിയിരിക്കുക – കക്കാട്ട് : KSTA മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഹോസ്ദുർഗ് സബ്ജില്ല സമ്മേളന ത്തോടനുബന്ധിച്ച് കക്കാട്ട് ടൗണിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ബാലസംഘം സംസ്ഥാന എക്സി കൂട്ടീവ് അംഗം സ : പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു
ജനാധിപത്യത്തെ വിഴുങ്ങുന്ന മാധ്യമ മാറ്റത്തെ കരുതിയിരിക്കുക –
കക്കാട്ട് : KSTA മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഹോസ്ദുർഗ് സബ്ജില്ല സമ്മേളന ത്തോടനുബന്ധിച്ച് കക്കാട്ട് ടൗണിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ബാലസംഘം സംസ്ഥാന എക്സി കൂട്ടീവ് അംഗം സ : പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു
. പുരോഗമനാ ശയങ്ങളെ തകർക്കുന്ന തിന് വേണ്ടി ആധുനിക കാലത്തെ കോർപ്പറേറ്റ് മാധ്യമ പ്രവർത്തനത്ത കരുതിയിരിക്കണമെന്നും കേന്ദ്ര ഗവൺമെൻ്റ് കേരളത്തോടു കാണിക്കുന്ന സാമ്പത്തിക പക്ഷപാതത്വത്തെ പ്രതിരോധിക്കുന്നതിനും ആവശ്യമായ നല്ല ആശയ പ്രചരണം നടത്താൻ നമുക്ക് കഴിയണമെന്ന് സ: പി.കെ നിഷാന്ത് പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവ് സ: പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിന് സബ്ജില്ല സെക്രട്ടറി സ: ബാബുരാജ് സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ സ : കെ.വി രാജേഷ് , ജില്ലാ ജോ. സെക്രട്ടറി മാരായ സ: കെ ലളിത , സ: പി മോഹനൻ വൈസ് പ്രസിഡൻ്റ് സ: ശ്രീകല , എക്സികുട്ടീവ് അംഗങ്ങളായ സ: ഈശ്വരൻ , സ : കെ.വി രാജൻ , സ : കമല, സ: വി.കെ ഉണ്ണികൃഷ്ണൻ , എന്നിവർ അഭിവാദ്യമർപ്പിച്ചു. സബ് ജില്ല പ്രസിഡൻ്റ് സ: ശാരദ നന്ദി പറഞ്ഞു.